Chapter Title : പക അത് വീട്ടാനുള്ളതാണ് 3 [വിക്ക്] [Climax]
ഉണ്ടാക്കി... എന്താണെന്നറിയില്ല... അവനോട് വല്ലാത്തൊരു സ്നേഹം കൂടിയ പോലെ... ഇനി ഈ ലോകത്തിൽ അവൻ മാത്രമാണ് എന്റെ കൂടെ ഉണ്ടാവുന്നത്... ആ തോന്നൽ കാരണമാണോ... അറിയില്ല...
അവൻ റെഡി ആയി വന്നു...
"അച്ഛാ ഞാൻ അമ്മയെ ഒന്ന് കാണട്ടെ " എന്ന് പറഞ്ഞു അവൻ മുറി തുറക്കാൻ പോയി..
"വേണ്ട മോനെ.. അവൾ നല്ല ഉറക്കമാണ്.. ശല്യപ്പെടുത്തണ്ട... വന്നിട്ട് കാണാം...നീ ഇപ്പൊ വന്നിരുന്നു കഴിക്ക്..."
അവൻ മനസിലാമനസോടെ ആഹാരം കഴിച്ചു അവന്റെ ബാഗും എടുത്ത് പുറത്തേക്ക് പോയി...
പുറത്തേക്ക് ഞാനും ഒന്നിറങ്ങി ചുറ്റും നോക്കി...
"ഡെയ്സി ആന്റി... മോൾക്ക് എങ്ങനെയുണ്ട്.."
"കുറഞ്ഞു അനിലേ.... അവൾ ഉറങ്ങുവാ... ശ്രീജ എന്തിയെടാ..."
"അവൾ അടുക്കളയിൽ ദോശ ചുടുവാ.. വിളിക്കണോ.."
"വേണ്ടെടാ.. ഞാൻ പിന്നേ കണ്ടോളാം...തേങ്ങയിടാൻ ആളെ വിളിച്ചിട്ടുണ്ട്... ആ നാണു ഇപ്പൊ വരും.."
"ശെരിയെന്നാൽ... ഞാനൊന്ന് പുറത്തേക്ക് പോകും... വണ്ടിയൊന്നു സെർവിസിന് കൊടുക്കണം... ഇന്നലെ ഓടിയതിൽ മൊത്തം ചെളിയായി .."
"ആഹ് പോട്ടെടാ .. എനിക്ക് വേണ്ടി ഓടിയതല്ലേ... സർവീസ് കഴിഞ്ഞു ഇങ്ങോട്ട് വാ... പകരം ഒരു പത്തു തേങ്ങ തന്നേക്കാം..."
ഇതും പറഞ്ഞു അവർ അകത്തേക്ക് പോയി..
ഞാനും മുന്നിലെ വാതിൽ തുറന്നിട്ട തന്നെ അകത്തേക്ക് നടന്നു... ഇനി ആരും വരില്ലെന്ന് എനിക്കറിയാം... മതിൽ ഉണ്ടായത് കൊണ്ട് തന്നെ അകത്തു എന്ത് നടന്നാലും പുറത്ത് കാണത്തുമില്ല..
മുറി തുറന്നു ഞാൻ അകത്തേക്ക് കേറി എന്റെ കസേരയിൽ ഇരുന്നു... അവൾക്ക് ബോധം തെളിഞ്ഞു..അവൾ കട്ടിലിൽ ചാരി ഇരിക്കുവാ...മനോജും എന്നെ തന്നെ നോക്കി ഇരിപ്പുണ്ട്... ഞാൻ പോയി അവന്റെ കെട്ടഴിച്ചു..
"അനിലേട്ടാ
💬 Comments
View all comments