0%

Chapter Title : പക [SAiNU]

Author : SAINU Read All Parts 553

കണ്ടു.

പറയാൻ സാധിക്കാത്തത് ആണെങ്കിൽ വേണ്ട.

ചോദിച്ചെന്നെ ഉള്ളു.

മനുവുവിനെ ഇങ്ങിനെ ഞാനിത് വരെ കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ..

മനു എല്ലാവരോടും മാന്യമായി പെരുമാറുന്ന ആളാ അതാ എനിക്ക്.

മോളെ അവനെ നിനക്ക് എത്രവർഷമായിട്ട് അറിയാം.

മൂന്ന്മാസമേ ആയുള്ളൂ അമ്മേ ഞാനിവിടെ ജോലിക്ക് കയറിയിട്ട്..

ഹ്മ്മ്.

എന്നാൽ എനിക്കവനെ ജനിച്ചു വീണ അന്നുമുതൽ അല്ലെങ്കിൽ അതിനേക്കാൾ മുന്നേ അറിയാം മോളെ

നിങ്ങൾ പറഞ്ഞു വരുന്നത്.

അതെ മോളെ ഞാനവന്റെ അമ്മയാണ്.

അമ്മയോ മനുവിന്റെ അമ്മയോ അത് കേട്ട് ആദ്യം അവൾക്ക് ചിരിയാണ് വന്നത്.

അവൾ അറിയാതെ ചിരിക്കുകയും ചെയ്തു.

മോളെ നിനക്ക് തമാശയായി തോന്നുന്നുണ്ടോ..

അതേ ആർക്കായാലും തോന്നി പോകില്ലേ അമ്മേ.

എന്നാൽ തമാശ അല്ല മോളെ. അവൻ എന്റെ വയറ്റിൽ പിറന്നവന.

അവനിപ്പോ ഈ കാണിക്കുന്ന ദേഷ്യത്തിനു എല്ലാം ഞാൻ അർഹയാണ് മോളെ.

അതെന്തു പറ്റി.

എല്ലാം പറയാം..

മനു എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു മോളെ ഒരു കാലത്ത്.

ഞാനെന്നു വെച്ചാൽ അവന് ജീവനായിരുന്നു മോളെ.

എന്ന് പറഞ്ഞു അവര് കരയാൻ തുടങ്ങി..

പിന്നെന്തു പറ്റി അമ്മേ നിങ്ങൾക്കിടയിൽ.

എല്ലാം എന്റെ തെറ്റായിരുന്നു. എന്റെ സുഖത്തിന്നു വേണ്ടി അവനെ തനിച്ചാക്കി പോയില്ലേ മോളെ ഈ പാപി..

അതിന് മനു തനിച്ചല്ലലോ അവന്റെ അച്ഛനുണ്ടല്ലോ കൂടെ.

അത് കേട്ടതും അവരുടെ കണ്ണ് നീർ അവരാൽ അടക്കാൻ കഴിയാതെ ഒഴുകി കൊണ്ടിരുന്നു..

മോനെ എണീക്കെടാ ഇന്നാ ഈ ചായ അങ്ങോട്ട്‌ കുടി..

ശരീരത്തിലെ അസുഖങ്ങളും ക്ഷീണവും എല്ലാം അങ്ങോട്ട്‌ പോകട്ടെ.

എന്ന് പറഞ്ഞോണ്ട് ചായ കപ്പ്‌ എന്റെ നേരെ നീട്ടി.

ഹ്മ്മ് ഞാൻ ഒന്നുടെ കിടക്കെട്ടെ..

ഇന്നലെ ഞാനാകെ ഭയന്നു കേട്ടോ.

നി ക്ഷീണിച്ചു വന്നു കിടന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ മോനെ.

വേണ്ടാ എന്ന് തോന്നി അതുകൊണ്ടല്ലേ..

ഹ്മ്മ് ഇന്ന് നിനക്ക് ഓഫീസിൽ പോകണ്ടേ

ഹോ അത് ഞാൻ മറന്നു പോയി.

എന്ന് പറഞ്ഞോണ്ട് ഞാൻ എണീറ്റു ബാത്‌റൂമിലേക്കോടി..

മോനെ നി വരുമ്പോളേക്കും ചായ തണുക്കും കേട്ടോ .

ഹോ എവിടെ എന്ന് ചോദിച്ചോണ്ട് ഞാൻ മേശമേൽ ഇരുന്ന ചായ എടുത്തു കുടിക്കാൻ തുടങ്ങി..

എനിക്കെന്റെ എല്ലാം അച്ഛനാണ്.

എനിക്കുവേണ്ടി ജീവിക്കുന്ന അച്ഛൻ.

മരണത്തിലേക്ക് കാറോടിച്ചു കൊണ്ടിരുന്ന അച്ഛനെ ഞാൻ തിരിച്ചു വിളിക്കുമ്പോൾ അച്ഛന്റെ മുഖം നിരാശ നിറഞ്ഞതായിരുന്നു.

ഞാൻ കയ്യിൽ പിടിച്ചു കരയുന്നത്

സഹിക്കാവയ്യാതെ ആയിരുന്നു അച്ഛൻ ആത്മഹത്യാ എന്ന ചിന്തയിൽ

💬 Comments

View all comments