Chapter Title : പക [SAiNU]
സെക്ഷനിൽ നിന്നും ചോദിച്ചു വാങ്ങിച്ചേക്കു അവർക്ക് വല്ലതും വേണമെങ്കിൽ വാങ്ങി കൊടുക്കാൻ. പ്രസവിച്ച കുറ്റത്തിന് വേണ്ടി മാത്രം
അവർ ഒന്നും കഴിക്കുന്നില്ല ഞാനും അമ്മയും കുറെ നിർബന്ധിച്ചു നോക്കി.
ഹ്മ്മ്
എന്ത് ചോദിച്ചാലും കരയുകയാണ്. അവരുടെ കരച്ചിൽ കണ്ടു സഹിക്കുന്നില്ല എന്ന അമ്മ പറയുന്നേ.
സാർ ഒന്ന് വന്നു കണ്ടാൽ ചിലപ്പോ.
നോക്കട്ടെ ഒഴിവു കിട്ടിയാൽ വരാം
എന്ന് പറഞ്ഞോണ്ട് ഞാൻ ഓഫീസിലേക്ക് തന്നെ കയറി.
അന്നത്തെ വർക്ക് എല്ലാം കഴിഞ്ഞു സ്റ്റാഫ് എല്ലാവരും പോയി കഴിഞ്ഞതും ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് കാർത്തിയെ വിളിച്ചു. കാർത്തി ചെറുപ്പകാലം തൊട്ടേയുള്ള കൂട്ടുകാരൻ. എന്റെ ഉയർച്ച തായ്ച്ചകളിൽ എല്ലാം കൂടെ നിന്നവൻ എല്ലാം എന്റെ കൂടെ നിന്നു അവന്റെ ദുഃഖം പോലെ അനുഭവിച്ചവൻ. അതേ MN എക്സ്പോർട്സ് ആൻഡ് ഇമ്പോർട്സ് എന്ന ഈ സ്ഥാപനം ആരംഭിച്ചപ്പോൾ ഒരു പാട് പൈസ തന്നു സഹായിച്ചവൻ..
കാർത്തി ഓഫീസിൽ നിന്നും ഇറങ്ങി എന്ന് പറഞ്ഞു.
കുറച്ചുനേരം ഓരോരോ കാര്യങ്ങൾ ആലോചിച്ചു കൂട്ടി.
എങ്ങിനെ കഴിഞ്ഞതാ ഞാനും അച്ഛനും അമ്മയും എന്ത് മാത്രം സന്തോഷോത്തോടെയാണ് കഴിഞ്ഞു പോയത്...
ഞങ്ങളുടെ സന്തോഷപൂർണമായ ജീവിതത്തിലേക്ക് അവൻ കടന്നുവന്നില്ലായിരുന്നു വെങ്കിൽ എന്റെ അമ്മക്ക് ഈ ഗതി വരില്ലായിരുന്നു. അമ്മയെ ഞാൻ പൊന്നുപോലെ നോക്കുമായിരുന്നില്ലേ ഒരിക്കലും കരയിക്കാതെ ഒരു കുറവും വരുത്താതെ...
എന്ന് ആലോചിച് കൊണ്ടിരുന്നപ്പോഴാണ് കാർത്തി എന്റെ തോളിൽ കൈ വെക്കുന്നത്.
ഞാൻ അവനെ കണ്ടതും കരഞ്ഞു പോയി എന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി കഴിഞ്ഞിരുന്നു.
ടാ എന്താടാ ഇത് കൊച്ചുകുട്ടികളെ പോലെ. നി അവരെ കണ്ടോ.
💬 Comments
View all comments