Chapter Title : പക 2 [SAiNU]
അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു.
അതേ ഓഫീസിലേക്ക് അല്ലേ കുറച്ചു കഴിഞ്ഞു പോകാം.
പോരെ.
ബോസ്സ് പറയുന്നത് കേൾക്കുക എന്നതല്ലേ ഒരു തൊഴിലാളിയുടെ കടമ അല്ലേ കാർത്തി.
ഹ്മ്മ് എന്നും ഈ ബോധം ഉണ്ടായാൽ മതി കേട്ടോ ശില്പ.
അകത്തേക്ക് കയറി.വരുന്ന
തന്റെ മകന്റെ വരവ് കണ്ടു മനുവിന്റെ അമ്മ നോക്കി നിന്നു.പോയി. ഒരുപാട് സ്നേഹം തനിക്കു നൽകിയ തന്റെ മകൻ
മോനേ എന്നുള്ള അമ്മയുടെ വിളി മനുവിനെ സന്തോഷിപ്പിച്ചു.
അമ്മേ അമ്മക്ക് ഒരാളെ കാണേണ്ടേ എന്ന് പറഞ്ഞോണ്ട് കാർത്തി അമ്മയുടെ അടുത്തേക്ക് വന്നു.
അമ്മ ആരാ മോനേ എന്ന് ചോദിച്ചോണ്ട് തിരിഞ്ഞു നോക്കിയത്. അരവിന്ദൻ എന്ന മനുവിന്റെ അച്ഛന്റെ മുഖത്തേക്ക് ആയിരുന്നു..
അവളിൽ ഒരു വിറയലുണ്ടായി.
ചേട്ടാ എന്ന് വിളിച്ചോണ്ട് അവൾ
അയാളുടെ കാൽക്കൽ വീണു കിടന്നു.
അവളുടെ കണ്ണീരിന്നാൽ അരവിന്ദന്റെ കാൽ പാദങ്ങൾ നനഞു തുടങ്ങി..
കാലിൽ കിടന്നു കൊണ്ട് അവൾ അലറികരഞ്ഞു കൊണ്ടിരുന്നു ചേട്ടാ എന്നോട് ക്ഷമിക്കണേ എന്നെ വെറുക്കല്ലേ ചേട്ടാ എന്നോട് പൊറുക്കണേ ഈ പാപിയോട് പൊറുക്കണേ എന്ന് പറഞ്ഞോണ്ട് അവൾ കരഞ്ഞു കൊണ്ടേയിരുന്നു.
അത് കണ്ടുനിന്ന ശിൽപയുടെയും കാർത്തിയുടെയും മനുവിന്റെയും കണ്ണുകൾ നിറഞ്ഞു..
അച്ഛന്റെ പ്രതികരണം ആണ് അറിയേണ്ടത് അതിനവർ ആധിയോടെ കാത്ത് നിന്നു..
കുറച്ചുനേരം മുകളിലേക്കു നോക്കി നിന്നു കൊണ്ട് അരവിന്ദൻ തന്റെ ഭാര്യയെ തന്നെയും മകനെയും വേണ്ട എന്ന് പറഞ്ഞു പോയ തന്റെ പ്രിയതമയുടെ തോളിൽ പിടിച്ചു കൊണ്ട് ഉയർത്തി.
ചേട്ടാ എന്ന് പറഞ്ഞു കൈകുപ്പി നിൽക്കുന്ന അയാളുടെ പ്രിയതമയെ തന്റെ നെഞ്ചിലേക്ക് ചായ്ച്ചു കൊണ്ട് അയാൾ
💬 Comments
View all comments