0%

Chapter Title : പക 2 [SAiNU]

Author : SAINU Read All Parts 512

നാണം കണ്ടോ അച്ഛാ എന്തോരം നാക്കിട്ട് ഇളക്കുന്ന ആളാ. ഇപ്പൊ എവിടെ പോയെടി നിന്റെ നാക്ക്‌. എന്ന് പറഞ്ഞു കാർത്തിക് അവളെ കളിയാക്കി കൊണ്ടിരുന്നു..

മോളെ എന്ന് പറഞ്ഞു അരവിന്ദൻ ശിൽപയുടെ കൈപിടിച്ച് കൊണ്ട്..

ഞങ്ങളുടെ മോനേ നിന്നെ ഏല്പിക്കുകയാണ് ഇനി അവന്റെ എല്ലാം നിയായിരിക്കണം കേട്ടോ.

എന്ന് പറഞ്ഞു കൊണ്ട്.

മോൾ അച്ഛനോര് ഗ്ലാസ്‌ വെള്ളമെടുത്തെ..

അവൾ വെള്ളം എടുത്തു കൊണ്ടുവന്നതും നീ അത് മനുവിന്റെ അമ്മയുടെ കയ്യിൽ കൊടുക്ക്‌ മോളെ.

അമ്മയുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചിട്ട് കുറെ ആയില്ലേ.

അത് കേട്ട് കാർത്തി ചിരിച്ചോണ്ട്.

ഹ്മ്മ് ആയിക്കോട്ടെ അച്ഛാ.

അമ്മയോടുള്ള പ്രണയം ശ്വാസത്തിൽ അലിഞ്ഞു പോയി അല്ലേ അച്ഛാ.

അത് കേട്ട് ചിരിച്ചോണ്ട് മനുവിന്റെ അമ്മ ടാ കളിയാക്കുക യൊന്നും വേണ്ട കേട്ടോ.

ഹോ ആ പഴയ നാക്ക് ഇപ്പോയെങ്കിലും ഒന്ന് തിരിച്ചു കിട്ടിയല്ലോ... സന്തോഷമായി അമ്മേ.

അപ്പൊ എങ്ങിനെ നമുക്ക് നമ്മുടെ വീട്ടിലേക്കു പോയാലോ അമ്മേ.

എന്ന് പറഞ്ഞോണ്ട് കാർത്തി അമ്മയെ നോക്കി..

വേണ്ട ഇപ്പൊ വേണ്ട എന്ന് മനസ്സിൽ എന്തോ ഉറപ്പിച്ച പോലെ ഗാoഭീര്യത്തോടെയുള്ള മനുവിന്റെ ശബ്ദം ആ ഹാളിൽ ഒഴുകി..

എല്ലാവരും അവനെ തന്നെ നോക്കി കൊണ്ടിരിക്കുമ്പോൾ.

അവൻ തന്റെ അച്ഛനോടായി ചോദിച്ചു.

അച്ഛാ പത്തുവർഷത്തോളം നമ്മൾ അമ്മയ്ക്ക് വേണ്ടി കാത്തിരുന്നില്ലേ.

ഇനിയും ഒരു ആറു മാസത്തേക്ക് കൂടി അച്ഛന് എന്റെ അമ്മയെ കാത്തിരിക്കാൻ കഴിയുമോ. എന്നുള്ള മനുവിന്റെ ചോദ്യം കേട്ട് എല്ലാവരും അമ്പരന്നു.

അതേ അച്ഛാ ഇനി ആറുമാസം കൂടി നമുക്ക് അമ്മയെ തനിച്ചാക്കിയേ

💬 Comments

View all comments