Chapter Title : പക 2 [SAiNU]
എല്ലാമെല്ലാമായി നീ എന്നും എന്റെ കൂടെ കാണണേ എന്ന് അവന്റെ ഫോട്ടോ നോക്കി കൊഞ്ചുന്ന ശില്പയെ പിറകിൽ നിന്നും മനുവിന്റെ അമ്മ വീക്ഷിക്കുന്നുണ്ടായിരുന്നു
അവളത് അറിയാതെ മനുവിന്റെ ഫോട്ടോയിൽ മുത്തം വെച്ചു കൊണ്ട് തിരിഞ്ഞു കിടന്നതും. മനുവിന്റെ അമ്മ മുന്നിൽ നില്കുന്നു.
എന്താ മോളെ..
ഒന്നുമില്ല അമ്മേ. എന്ന് പറഞ്ഞോണ്ട് ചാടി എഴുനേറ്റു ഫോൺ മറച്ചു പിടിക്കാൻ അവൾ പാടുപെടുന്നുണ്ട്
ഹ്മ്മ് ഞാൻ കാണുന്നുണ്ട് കേട്ടോ.
അത് കേട്ടതും ശില്പ നാണത്തോടെ തലതായ്‌തി മുഖം തായേക് പിടിച്ചു.
അതേ നിനക്ക് അവനെ അത്രയ്ക്ക് ഇഷ്ടമാണോ.
അതിനവൾ തല തായ്‌തി കൊണ്ട് നിലത്തു വിരലുകളാൽ കോലം വരച്ചു കാണിച്ചു കൊണ്ടിരുന്നു.
പറ മോളെ അവനെ നിനക്ക് ഇഷ്ടമാണോ.
ഹ്മ്മ് അമ്മേ ഒരുപാടിഷ്ട മനുവിനെ
ഹ്മ്മ്
അവനോടു പറഞ്ഞിട്ടുണ്ടോ.
ഏയ് ഇല്ലമേ
അതെന്താ പറയാത്തെ
എന്റെ ബോസ്സ് അല്ലേ.
ബോസ്സ് ഓഫീസിൽ അല്ലേ ഹൃദയത്തിൽ അവനെ കൊണ്ട് നടക്കുന്ന നിനക്ക് എങ്ങിനെ അവൻ ബോസ്സാകും പെണ്ണെ..
പിന്നെ..
പെണ്ണെ നിന്റെ ഇഷ്ടം നീ അവനോടു തുറന്നു പറഞ്ഞാലല്ലേ അവന്നറിയാൻ പറ്റു..
എനിക്ക് മനുവിനോട് പറയണം എന്നൊക്കെ ഉണ്ട് അമ്മേ.
മനുവിനെ കാണുമ്പോൾ ഒരു ഭയം..
എന്തിന് എന്റെ മകൻ നല്ലവനല്ലേ മോളെ.
നല്ലവൻ തന്നെയാ അമ്മേ.
പിന്നെന്താ മോളെ..
അതോ അവൻ എങ്ങിനെ എടുക്കും എന്നറിയില്ലല്ലോ അതാ
ഈ ജോലി പോയാൽ പിന്നെ. അവനെ കാണാൻ കഴിഞ്ഞില്ലെങ്കിലോ
അപ്പോ അതാണ് പ്രശ്നം.
പേടിക്കേണ്ട വഴി ഞാൻ പറഞ്ഞു തരാം.
ഹ്മ്മ്
എന്ന് പറഞ്ഞു കാത് അമ്മയിലേക്ക്
അടുപ്പിച്ചു നിന്നു ശില്പ..
💬 Comments
View all comments