Chapter Title : പക 2 [SAiNU]
ഹോ പെണ്ണെ എന്റെ മരുമോൾ ആകേണ്ടവൾ ആണ് നീ.
എന്നോട് ത്തന്നെ എന്റെ മോനേ വളക്കാനുള്ള വിദ്യ ചോദിക്കുന്നു അല്ലേ മോളെ നീ.
ഇപ്പോയെ നമ്മൾ തമ്മിൽ ഒരു അണ്ടർസ്റ്റാൻഡിൽ എത്തിയാൽ പിന്നെ അതിനെ കുറിച്ചാലോചിക്കണ്ടല്ലോ അമ്മേ.
എന്ന് പറഞ്ഞോണ്ട് ശില്പ അമ്മയുടെ കവിളിൽ ഉമ്മ വെച്ചുകൊടുത്തു
അമ്മയുടെ മുഖം എല്ലാം തെളിഞ്ഞല്ലോ അമ്മേ.
എന്റെ മകൻ എന്നോട് സംസാരിക്കാൻ വേണ്ടി ഇവിടെ വരെ വന്നില്ലേ മോളെ ദേ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവങ്ങൾ എനിക്ക് വേണ്ടി തന്നു വിട്ടില്ലേ. എന്നോട് അവന് ഒരു ദേഷ്യവും ഇല്ല എന്നല്ലേ അതിനർത്ഥം..മോളെ
ഹ്മ്മ് എല്ലാം ശരിയായാൽ ഈ പെണ്ണിനെ മറക്കുമോ അമ്മ..
ഞാനല്ലല്ലോ മോളെ അതൊന്നും തീരുമാനിക്കേണ്ടത്.
അവന്റെ അച്ഛനില്ലേ. അദ്ദേഹം അല്ലേ മോളെ അവനെ ഇത്രയും നാൾ വളർത്തിയത്...അവന്റെ എല്ലാ കാര്യത്തിലും അങ്ങേർക്കു അല്ലേ അവകാശവും അധികാരവും..
എന്നാലും എന്റെ ഒരു സമാധാനത്തിന് വേണ്ടി.. പറ
എനിക്ക് നൂറുവട്ടം സമ്മതം..
നിന്നെ കെട്ടുന്നവൻ ഭാഗ്യമുള്ളവൻ ആണ് മോളെ.
ഹ്മ്മ് എന്ന് നാണത്തോടെയുള്ള അവളുടെ നോട്ടം കണ്ടിട്ട് മനുവിന്റെ അമ്മക്ക് ചിരിയാണ് വന്നത്.
ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കാൻ വേണ്ടി പാടുപെടുന്ന അവരുടെ മുഖത്ത് കുറെ കാലത്തിനു ശേഷം ചിരി പൊഴിഞ്ഞു...
അതേസമയം മനുവിന്റെ വീട്ടിൽ
അവന്റെ അച്ഛൻ ബെഡിലേക്ക് മുഖം പൂയ്ത്തി വെച്ചു കിടക്കുകയായിരുന്നു. അത് കണ്ടു കാർത്തിയും മനുവും അച്ഛനെ വിളിച്ചു കൊണ്ടിരുന്നു..
അച്ഛൻ തലയുയർത്തി കൊണ്ട് അവരെ നോക്കി.
അച്ഛന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു ഒരുപാട് കരഞ്ഞ പോലെ.
അതേ അരവിന്ദൻ കരയുകയായിരുന്നു.
അയാൾ ഏറ്റവും
💬 Comments
View all comments