0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 1K

പറയാൻ പറ്റില്ല.

ഹ്മ്മ് ചോദിച്ചിട്ട് വിവരം കൊണ്ടാ അവര് ആളെ തേടികൊണ്ടിരിക്കുകയാ.

ഹ്മ്മ് എന്നാൽ ശരി. എന്ന് പറഞ്ഞോണ്ട് അവര് പോയി.

ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു.

അമ്മേ അവരെന്താ പറഞ്ഞെ.

അതൊന്നുമില്ലെടാ.

അമ്മയോട് അവരുടെ ചേട്ടൻ നടത്തുന്ന ഫിനാൻസ് കമ്പനിയിൽ ജോലിക്ക് പോകാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചതാ.

എന്നിട്ട് അമ്മ എന്ത് പറഞ്ഞു.

എന്ത് പറയാനാ അച്ഛനോട് ചോദിച്ചു പറയാം എന്ന് പറഞ്ഞു.

ഹ്മ്മ് അമ്മക്ക് ആഗ്രഹം ഉണ്ടോ ജോലിക് പോകാൻ.

അച്ഛൻ സമ്മതിക്കില്ലെടാ മനു. നിനക്കറിയില്ലേ അച്ഛനെ..

ഹ്മ്മ് അമ്മക്ക് താല്പര്യം ഉണ്ടോ.

ഹ്മ്മ് ഇല്ലാതില്ല ഞാനേതായാലും വെറുതെ വീട്ടിൽ ഇരിക്കുകയല്ലേ.

എന്നാൽ നമുക്ക് അച്ഛനെക്കൊണ്ട് സമ്മതിപ്പിക്കാം.

എങ്ങിനെ..

അതൊക്കെയുണ്ട് അമ്മേ.

എന്റെ മോൻ ചക്കര എന്ന് പറഞ്ഞോണ്ട് അമ്മ എന്നെ കുറെ ഉമ്മവെച്ചു.

അതേ വല്ലാതെ സന്തോഷിക്കേണ്ട സമ്മതിക്കുമോ എന്ന് നോക്കാം എന്നു മാത്രമേ ഞാൻ പറഞ്ഞോള്ളൂ.

നീയെന്റെ കൂടെ നിന്നാൽ മതി അച്ഛൻ ഉറപ്പായിട്ടും സമ്മതിക്കും

ഹ്മ്മ് എന്നാ ഓക്കേ ഞാൻ അമ്മയുടെ കൂടെ നിൽകാം.

എനിക്ക് ഇടയ്ക്കിടയ്ക്ക് ക്യാഷ് തരേണ്ടി വരും ഓക്കേയാണോ

അതെന്തിനാ.

അതൊക്കെയുണ്ട്.

എന്തിനാന്ന് പറ.

ഞാൻ അതെല്ലാം എടുത്തു വെച്ചു വല്യ പണക്കാരൻ ആകും അതിനാ.

അതിനാണെങ്കിൽ ഓക്കേ.

ഉറപ്പായിട്ടും.

ആ ഉറപ്പായിട്ടും.

എന്നാൽ അമ്മ ജോലിക്ക് പോകാൻ തായ്യാറായിക്കൊള്ളൂ....

എന്റെ മോൻ എന്ന് പറഞ്ഞോണ്ട് അമ്മ വീണ്ടും വീണ്ടും എന്നെ ഉമ്മവെച്ചു കൊണ്ടിരുന്നു.

അമ്മയുടെ സ്നേഹത്തോടെയുള്ള ചുംബനം. സന്തോഷത്തോടെയുള്ള ചുംബനം..

തറവാട്ടിലെ വിശേഷങ്ങൾ എല്ലാം കഴിഞ്ഞു ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്കു പൊന്നു.

💬 Comments

View all comments