0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 1.1K

രേഖേ എന്ന് പറഞ്ഞോണ്ട് കൈ വിരൽ പൊന്തിച്ചു പിടിച്ചു കാണിച്ചതും.

അമ്മ ചിരിച്ചുകൊണ്ട് എന്നെ നോക്കി. ഹ്മ്മ് ഇന്ന് ഞാൻ ക്ഷമിച്ചു. കേട്ടോ എന്ന് പറഞ്ഞോണ്ട് അമ്മ വേഗത്തിൽ നടന്നു പോയി.

അമ്മേ ഞാൻ കൊണ്ട് വിടണോ എന്ന് ചോദിക്കാൻ മറന്നു പോയതിൽ ഞാൻ വേദനിച്ചു.

അമ്മക്കറിയാം എനിക്ക് ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയി എന്ന്

അതുകൊണ്ട് തന്നെയാകും അമ്മയും അതേ പറ്റി ഒന്നും പറയാത്തെ പോയത്. എന്ന് സമാധാനിച്ചു കൊണ്ട് അകത്തേക്ക് കയറി ഡ്രസ്സ്‌ എല്ലാം അണിയാൻ തുടങ്ങുമ്പോഴാണ്. അമ്മയില്ലാത്ത ഫീലിംഗ് തോന്നിയത്.

അല്ലേൽ അമ്മ തന്നെ ഓരോന്ന് പറഞ്ഞു മോനേ അത് ശരിയായിട്ടില്ല എന്നൊക്കെ പറഞ്ഞു മൂന്നാല് വട്ടം എന്നെ നോക്കി ഉറപ്പ് വരുത്തിയിട്ടേ അമ്മ വിടത്തൊള്ളൂ...

ഇനി അതൊന്നും ഉണ്ടാകില്ല എന്നത് മനസ്സിലാക്കാൻ കുറച്ചു പ്രയാസപ്പെടേണ്ടി വന്നു.

അച്ഛനെക്കാൾ എനിക്ക് കൂടുതൽ അടുപ്പം അമ്മയോടായിരുന്നു. അമ്മയായിരുന്നു എന്റെ ലോകം.

ഓരോരോ കാര്യങ്ങൾ ചെയ്യുമ്പോളും കൂടെ നിന്നു മോനേ അങ്ങിനെ അല്ല എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് അമ്മയായിരുന്നു..

ആ ഇനി അമ്മയുടെ ഒഴിവു ദിവസങ്ങളിൽ എന്റെ കൂടെ നിൽക്കുമായിരിക്കും എന്ന് സ്വയം മനസ്സിനൊരു ആശ്വാസം കൊടുത്തുകൊണ്ട് ഞാൻ ഇറങ്ങി..

=====❤️❤️=====❤️=====❤️❤️=====

ഫോൺ ബെല്ലടിക്കുന്നത് കേട്ടപ്പോഴാണ് മനു ഓർമകളിൽ നിന്നും വഴി മാറിയത്.

അടുത്ത നാളിൽ ഓഫീസിലെത്തിയ മനു ശില്പയോടായി

അതേ ശിൽപ്പ എല്ലാ ഡീറ്റൈൽസും ഇപ്പൊ തന്നെ അയച്ചേക്കണേ എന്ന് മനു ഗൗരവത്തോടെ പറഞ്ഞു കൊണ്ട് തന്റെ കേബിനിലേക്ക് കയറി..

ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് അവൾ ജോലിയിലേക്ക് കടന്നു.

കുറച്ചു കഴിഞ്ഞു അവൾ മനുവിന്റെ കേബിനിലേക്ക്

💬 Comments

View all comments