0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 1K

വന്ന രണ്ടാമത്തെ ഹിവസം തന്നെ ഞാൻ മനസ്സിൽ കരുതിയതാ. നിന്നോണ്ട് പറഞ്ഞിട്ടില്ലേ.

ഹ്മ്മ് ഉണ്ട് ഉണ്ട്.

ഇനിയിപ്പോ എന്തും ആകാമല്ലോ. രണ്ടുപേർക്കും..

ഓഫീസ് ഒരു മണിയറ ആകാതിരുന്നാൽ മതി.

പോടാ അവളെ അങ്ങിനെ ഞാനിതുവരെ നോക്കിയിട്ടില്ല.

ഇഷ്ടമാ അവളെ.

ഹോ ഇനിയിപ്പോ അങ്ങിനെ കണ്ടു കൂടായ്ക ഇല്ലല്ലോ..

ആര് ഞാനോ മനുവോ അങ്ങിനെ മാറുന്ന ആള്

കാർത്തി നിനക്കെന്നെ അറിയില്ലേ

എടാ ഒന്നുമറിയാത്തപോലെ നടന്നിട്ട് അച്ഛനും മോനും കൂടെ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ട്.

എന്താ രണ്ടു പേരുടെയും പെർഫോമൻസ്.

പോടാ അച്ഛനോട് ഞാനിതു വരെ അവളെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല പിന്നെങ്ങിനെ അച്ഛനാറിഞ്ഞു എന്നാ. എനിക്ക് സംശയം..

ആ എന്തായാലും നടക്കുമല്ലോ അതുമതി..

അടുത്ത ദിവസം രാവിലെ മനു ഓഫീസിലേക്ക് പോകുമ്പോൾ ശിൽപയുടെ ഫോണിലേക്കു വിളിച്ചോണ്ട് അമ്മയുടെ കാര്യങ്ങൾ എല്ലാം തിരക്കി.

അവളുടനെ ഫോൺ അമ്മയുടെ കയ്യിൽ കൊടുത്തേച്ചും ദെ അമ്മയും മോനും എന്താ എന്ന് വെച്ചാ പറഞ്ഞോ. ഇനി അതിനിടയിൽ ഞാൻ വന്നിട്ട് നിങ്ങൾക്കു അതൊരു ബുദ്ധിമുട്ടക്കേണ്ട എന്ന് അമ്മയോട് പറഞ്ഞു.

ഹോ ഇത് എന്നും ഉണ്ടായാൽ മതി മോളെ.

അമ്മ പേടിക്കേണ്ട ആ കാര്യത്തിൽ ശില്പ ഡീസെന്റാ അമ്മയെയും മകനെയും ചേർത്തു കൊണ്ടുപോകാനുള്ള മിടുക് ഒക്കെ എനിക്കുണ്ടമ്മേ..

കേട്ടു വന്ന ശിൽപയുടെ അമ്മ. ടി ഒന്ന് നാവടക്കെടി.

അവൾ പറഞ്ഞോട്ടെ അവൾ പറയുന്നത് കേൾക്കാനല്ലേ ഞാൻ അവളുടെ കൂടെ ഇങ്ങിനെ ഇരിക്കുന്നെ.

ഹ്മ്മ് എന്നാ പിന്നെ അവളുടെ ഈ വാചകമടിയും കേട്ടിരുന്നോ..

അവൾക്ക് പിന്നെ ആരെങ്കിലും കിട്ടിയാൽ മതി.

ഹോ എന്റെ അമ്മായി അമ്മയാ ഞങ്ങൾക്ക് എന്തൊക്കെ

💬 Comments

View all comments