0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 1.1K

വന്നു. അതെല്ലാം ഒന്നു ഓർഡറാക്കി കൊണ്ട് മനു ജസ്റ്റ്‌ ഒന്ന് കണ്ണു മൂടി. ഇതെല്ലാം ശിൽപയുടെ ഡ്യൂട്ടി ആയിരുന്നു. അവൾ നേരത്തെ പോയത് കൊണ്ട് മനു തന്നെ ചെയ്യേണ്ടി വന്നു.. ഹാ അവനും കൂടി വേണ്ടിയല്ലേ അവൾ ലീവ് എടുത്തത് എന്നാലോചിച്ചപ്പോ ജോലിയെല്ലാം അവൻ തീർത്തു..

അപ്പോഴേക്കും ശില്പ നാളെ തന്റെ ഭാവി വരന്ന് ഒരുക്കേണ്ട വിഭവങ്ങൾ എല്ലാം മനസ്സിൽ കണക്ക് കൂട്ടി കൊണ്ട് അതിനു വേണ്ട സാധനങ്ങൾ എല്ലാം വാങ്ങി വീട്ടിലേക്കു എത്തിയിരുന്നു..

നി എന്താടി ഇന്ന് നേരത്തെ എന്ന് ശിൽപയുടെ അമ്മ അവളോട്‌.

അതിനവൾ. എന്താ എനിക്ക് നേരത്തെ വന്നു കൂടെ പാർവതി..

ടി വേണ്ട കേട്ടോ വന്നു കയറിയില്ല അപ്പോയെക്കും അവള് തുടങ്ങി.

ഹോ ആയിക്കോട്ടെ.

അല്ല എന്റെ വരും കാല അമ്മായി അമ്മയെ കണ്ടില്ല എവിടെ പാർവതി.

ടി നി എന്റെ കയ്യിന്നു വാങ്ങിക്കും. കെട്ടിച്ചു വിട്ടാൽ ഇന്നേരത്തിന്നു രണ്ടു കുട്ടികളെയും നോക്കി നടക്കേണ്ട വയസ്സായി ഇനിയും കുട്ടികളിയാ.

എന്നാ പിന്നെ അങ്ങോട്ട്‌ കെട്ടിച്ചു വിട്ടുകൂടായിരുന്നോ പാർവതി. അപ്പൊ പിന്നെ എന്റെ ഈ പാർവതി കുട്ടിക്ക് രണ്ടു പേര കിടാങ്ങളെയും കളിപ്പിച്ചു ഇവിടെ ഇരിക്കയിരുന്നല്ലോ എന്ന് പറഞ്ഞോണ്ട് അവൾ അമ്മയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.

ഈ പെണ്ണിത് എന്ന് പറഞ്ഞോണ്ട് പാർവതി അവളെ തല്ലാനായി കയ്യൊങ്ങി.

അവൾ ഓടിയതും പിറകിൽ വന്നിരുന്ന രേഖയുടെ മേലെ ഇടിച്ചു നിന്നു.

അയ്യോ മനുവിന്റെ അമ്മേ എന്ന് വിളിച്ചോണ്ട് പാർവതി അവരുടെ അടുത്തേക്ക് വന്നു.

ശില്പ മനുവിന്റെ അമ്മയെ പിടിച്ചു കൊണ്ട് അങ്ങിനെ തട്ടിയാലൊന്നും എന്റെ

💬 Comments

View all comments