Chapter Title : പക 3 [SAiNU]
അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ നോക്കി നിന്നു..
മക്കളെ കേറി വാ എന്ന് പറയുമ്പോൾ പാർവതിയുടെ കണ്ണിൽ നിറയെ സന്തോഷ കണ്ണീർ ആയിരുന്നു..
അത് കണ്ട് ശില്പ അമ്മയെന്തിനാ കരയുന്നെ..
ഹേയ് അത് നിനക്ക് ഇപ്പൊ മനസ്സിലാകില്ല മോളെ എന്ന് രേഖ അവളോട് പറഞ്ഞു.
ഹ്മ്മ് ഹലോ പാർവതി എങ്ങിനെയുണ്ട് നിങ്ങടെ മോളും മരുമകനും.
പോടീ നാട്ടുകാരുടെ കണ്ണ് പറ്റാനായിട്ട് എന്ന് പറഞ്ഞോണ്ട് പാർവതി അവളുടെ തലയിൽ തഴുകി.
അമ്മേ രേഖമ്മ പറ എങ്ങിനെയുണ്ട് നിങ്ങടെ മോനും മരുമകളും..
അത് കേട്ട് രേഖ ചിരിച്ചോണ്ട്.
ഹ്മ്മ് കൊള്ളാം രാമനും സീതയും പോലെ..
ഹോ അപ്പൊ വനവാസം മസ്റ്റ് ആണ് അല്ലേ..
പോടീ അവിടുന്ന്.
എന്ത് പറഞ്ഞാലും ഇങ്ങിനെയുള്ള തല തെറിച്ചതെ പറയു പെണ്ണ് എന്ന് പറഞ്ഞോണ്ട് പാർവതി അവളെ വഴക്ക് പറഞ്ഞു.
ദെ പാർവതിയമ്മേ ഇന്ന് പിറന്നാളായിട്ടെങ്കിലും എന്നെ ഒന്ന് വഴക്ക് പറയാതിരുന്നൂടെ
മോള് വാ രേഖമ്മയുടെ മോളു വാ എന്ന് പറഞ്ഞോണ്ട് രേഖ അവളെ അകത്തേക്ക് വിളിച്ചു..
മനുവിന്റെ നിൽപ് കണ്ട് ശില്പ അതെ ബോസ്സ് കയറുന്നില്ലേ.
അവളുടെ ബോസ്സേ എന്നുള്ള വിളി കേട്ട് രേഖ അവളുടെ ചെവിയിൽ പിടിച്ചു കൊണ്ട്.
നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇനി അങ്ങിനെ എന്റെ മോനേ വിളിക്കരുത് എന്ന്..
ഇല്ല രേഖമ്മേ ഇനി വിളിക്കില്ല നല്ല അമ്മയല്ലേ പ്ലീസ്.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് രേഖ അവളുടെ നെറ്റിയിൽ ഉമ്മവെച്ചു കൊണ്ട് നിന്നു.
പിറന്നാളായിട്ട് കിട്ടിയ ആദ്യത്തെ മുത്തം എന്ന് പറഞ്ഞോണ്ട് ശില്പ രേഖയെ കെട്ടിപിടിച്ചു നിന്നു.
അല്ല അപ്പൊ മനു
💬 Comments
View all comments