0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 1.1K

ഒന്നും തന്നില്ലേ മോളെ.

എവിടെ പോകുന്നവഴിക്കു ഞാൻ കൊടുക്കേണ്ടി വന്നു..

നിങ്ങടെ മോൻ വല്യ കമ്പനിയുടെ മുതലാളിയല്ലേ. അതായിരിക്കും

അത് കേട്ട് രേഖ ചിരിച്ചോണ്ട്. അവനോട് ഞാൻ പറയണോ..

വേണ്ട രേഖമ്മേ അത് ഞാൻ തന്നെ പിടിച്ചു വാങ്ങി കൊള്ളാം

എന്താണ് മനുവിന്റെ അമ്മേ അവള് പറയുന്നേ.

ഹോ ഒന്നുമില്ല പാർവതിയമ്മേ ഞങ്ങൾ അമ്മായിയമ്മയും മരുമകളും ഒരു കുശലം പറഞ്ഞതാ എന്ന് ശില്പ പാർവതിയോട് പറഞ്ഞു

ഹ്മ്മ് നിന്റെ കൂടെ കൂടി മനുവിന്റെ അമ്മയെയും നി ഓരോന്നും പഠിപ്പിക്കുന്നുണ്ടോ.

ഹോ ഇവിടുന്നു പോകുന്നതിനു മുൻപ് ഏറെ കുറെ..

അതേ മനുവിന്റെ അച്ഛന് എങ്ങിനെയാ അവിടെ നില്കാൻ തോന്നുന്നേ..

എന്താടി

അല്ല ഇത്രയും സുന്ദരിയായ എന്റെ രേഖമ്മേയെ വീട്ടിട്ട്.

ഇനി എന്റെ നേരെ ആണോടി. എന്ന് പറഞ്ഞോണ്ട് രേഖ അവളെ അടിക്കാനായി കയ്യൊങ്ങി നിന്നെങ്കിലും.

അവളുടെ ഹൃദയം അതിനനുവദിച്ചില്ല. മനുവിന്റെ അച്ഛനെ കുറിച്ചോർമ വന്നപോലെ രേഖ ആ കയ്യും പിടിച്ചോണ്ട് നിന്നു..

രേഖയുടെ കണ്ണിൽ നിന്നും കണ്ണുനീർ വടിഞ്ഞു തുടങ്ങി..

അയ്യോ അമ്മേ ഞാൻ.. അച്ഛനെ കുറിച്ച് പറഞ്ഞതോണ്ടാണോ. സോറി കേട്ടോ..

പോടീ അവിടുന്ന് എന്ന് പറഞ്ഞോണ്ട് രേഖ കണ്ണ് തുടച്ചു കൊണ്ട് മനുവിന്റെ അടുത്തേക്ക് പോയി.

പിറകെ ശില്പയും.

മോനേ എന്തൊക്കെയുണ്ട്.

ഹ്മ്മ് അമ്മ ഇവളെ കൊണ്ട് ഇടങ്ങേറ് ആയി അല്ലേ.

ഏയ്‌ അവൾ നമ്മുടെ കുട്ടിയല്ലേടാ എന്റെ മനുവിന്റെ പെണ്ണ്.

പണ്ട് പറഞ്ഞത് നി ഓർക്കുന്നുണ്ടോ.

എന്താ മനു പറഞ്ഞത് രേഖാമ്മേ എന്ന് ചോദിച്ചോണ്ട് ശില്പ അവരുടെ ഇടയിലേക്ക് വന്നു.

അത്‌ മോളെ ഇവൻ പണ്ട്

💬 Comments

View all comments