0%

Chapter Title : പക 4 [SAiNU]

Author : SAINU Read All Parts 720

മാറി മാറി നോക്കി കൊണ്ടിരുന്നു.

നീയെന്താടാ ഇങ്ങിനെ നോക്കുന്നെ.

ഏയ്‌ ഒന്നുമില്ലെടാ അമ്മ പറഞ്ഞു രണ്ടും കൂടെ കുറെ നേരമായി മുകളിലേക്കു പോയിട്ടേന്നു..

എന്താ ശിൽപേ പിറന്നാളായിട്ട് വല്ല പണിയും ഒപ്പിച്ചോ.

അതുകേട്ടതും ശില്പ നാണിച്ചു തല കുനിച്ചു..

ഹോഹോ അപ്പൊ അതായിരുന്നല്ലേ രണ്ടിന്റെയും പരിപാടി. വെറുതെയല്ല..
ഇവൻ ഇവിടുന്നു ഒഴിഞ്ഞു പോകാതെ..

അല്ല എന്താ രണ്ടുപേരുടെയും ഉദ്ദേശം. കല്യാണത്തിന് മുന്നേ രണ്ടും കൂടെ .

ശില്പ കാർത്തിയെ നോക്കി പുഞ്ചിരിച്ചോണ്ട് തയെക്ക് ഇറങ്ങി ഓടി.

അതെ സ്വന്തം കൂട്ടുകാരനോട് ചോദിച്ചു മനസ്സിലാക്കുന്നത നല്ലത് എന്ന്
ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറയുന്നത് കേട്ടു.

എടി എന്ന് പറഞ്ഞോണ്ട്
കാർത്തി ചിരിച്ചോണ്ട് നിന്നു കൂടെ മനുവും...

നീ വന്നിട്ട് കുറെ നേരമായോടാ.

ഇല്ലെടാ ഇപ്പൊ വന്നേയുള്ളു.

പ്രിയ വന്നില്ലേ.

ഹോ വന്നിട്ടുണ്ട് വന്നിട്ടുണ്ട്.

ഹ്മ്മ് എന്നാ വാ തയെക്ക് പോകാം എന്ന് പറഞ്ഞോണ്ട് മനു കാർത്തിയെയും കൂട്ടി താഴേക്കു ഇറങ്ങി..

പ്രിയയോടും മോനോടും കുശലന്വേഷണം എല്ലാം നടത്തി മനുവും കാർത്തിയും സെറ്റിയിൽ അമർന്നു..

കാർത്തിയുടെ മകൻ മനുവിനോട് കൊഞ്ചിക്കൊണ്ടിരുന്നു

മനു നീ അച്ഛനെ ക്ഷണിച്ചില്ലേ
എന്നുള്ള കാർത്തിയുടെ ചോദ്യം കേട്ടാണ് മനു മോനിൽ നിന്നും തിരിഞ്ഞത്.

ഹ്മ്മ് അച്ഛനെ ക്ഷണിച്ചതാ കാർത്തി.
കാണുന്നില്ല.

ഒന്ന് വിളിച്ചു നോക്കിയോടാ.

ഇല്ലെടാ.

ഹോ അതിനൊന്നും നേരം കിട്ടിയിട്ടുണ്ടാകില്ല അല്ലേ.

അല്ലേടാ.

ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ എന്ന് പറഞ്ഞോണ്ട് കാർത്തി ഫോണെടുത്തു ഡയൽ ചെയ്തു.

റിങ് പോകുന്നുണ്ട് എടുക്കുന്നില്ല.

എത്ര ശ്രമിച്ചിട്ടും എടുക്കാതെ ആയപ്പോൾ കാർത്തിയുടെ നെഞ്ചിൽ ആദി വന്നു തുടങ്ങി.

💬 Comments

View all comments