Chapter Title : പക 4 [SAiNU]
അച്ഛൻ അങ്ങിനെ ഫോണെടുക്കാത്ത ആളല്ല പ്രേത്യേകിച്ചും എന്റെ ഫോൺ ശബ്‌ദിക്കുന്നതിന്നു മുൻപേ എടുക്കാറുള്ളതാ..
ഈ അച്ഛനിതെന്തു പറ്റി.
എന്ന സംശയത്തോടെ കാർത്തി മനുവിനെ നോക്കി.
എന്താടാ അച്ഛൻ എടുക്കുന്നില്ലേ.
ഇല്ലെടാ അതാ ഞാൻ.
ഹ്മ്മ് നീ ഒന്നുടെ ട്രൈ ചെയ്യ് കാർത്തി..
കാർത്തി വീണ്ടും വിളിച്ചു കൊണ്ടിരുന്നു.
ഫോൺ മുഴുവൻ റിങ് അടിച്ചിട്ടും ഫോണെടുക്കാത്തതിൽ കാർത്തിക്ക് എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു.
മനു വിളിച്ചിട്ട് എടുക്കുന്നില്ലെടാ.
ഒരു മിനുട്ട് എന്ന് പറഞ്ഞോണ്ട് മനു ആരോടോ സംസാരിച്ചു കൊണ്ടിരുന്നു..
എടാ അച്ഛൻ എന്ന് പറഞ്ഞോണ്ട് മനു കരയാൻ തുടങ്ങി..
എന്താ മനു എന്താ നീ കാര്യം പറ..
അച്ഛൻ രാവിലെ തന്നെ ഒരുങ്ങി പ്പോയെന്ന പറഞ്ഞെ.
ആര് ആരാ പറഞ്ഞെ മനു.
സതീശൻ ചേട്ടൻ അച്ഛന്റെ ഫ്രണ്ട് ഇല്ലേ അവര്.
ഹോ അപ്പൊ പിന്നെ അച്ഛൻ.
ഇങ്ങോട്ടും വന്നിട്ടില്ല പിന്നെ എങ്ങോട്ട് പോയി..
ആ അറിയില്ല എന്നാ ചേട്ടനും പറഞ്ഞെ..
നീ ചേട്ടനോട് വീട് വരെ ഒന്നു പോയി നോക്കാൻ പറഞ്ഞില്ലേ.
ഇല്ലെടാ ..
ഹ്മ്മ് എന്നാ വാ നമുക്കു പോയി വരാം.
എന്താ മക്കളെ എന്താ പ്രശ്നം വല്ലതും ഉണ്ടോ എന്ന് ചോദിച്ചോണ്ട് രേഖ അവർക്കിടയിലേക്ക് വന്നു.
ഇല്ലമേ ഒരു പ്രേശ്നവും ഇല്ലാ.
പിന്നെ നിന്റെയും മനുവിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നെ.
ഒന്നുമില്ല അമ്മേ ഞങ്ങളിപ്പോ വരാം അമ്മേ എന്ന് പറഞ്ഞോണ്ട് മനുവും കാർത്തിയും വണ്ടിയെടുത്തു പുറപ്പെട്ടു..
വീട്ടിലെത്തിയതും വീടെല്ലാം പൂട്ടിയിട്ടുണ്ട്..
പിന്നെ ഈ അച്ഛനിതെങ്ങോട്ട് പോയി കാർത്തി എന്ന് ചോദിച്ചോണ്ട് മനു കാർത്തിയെ നോക്കി..
ഇവിടെ
💬 Comments
View all comments