0%

Chapter Title : പക 4 [SAiNU]

Author : SAINU Read All Parts 724

ചന്ദ്രേട്ടാ അച്ഛൻ എന്ന് ചോദിച്ചത് മനുവായിരുന്നു..

ICU വിൽ കയറ്റിയിരിക്കുകയാ മോനെ.

സാജൻ ഡോക്ടർ ഉണ്ടോ അകത് ചന്ദ്രേട്ടാ..

ഹ്മ്മ് ഉണ്ട്

എന്നാ വാ കാർത്തി എന്ന് പറഞ്ഞോണ്ട് മനു ഹോസ്പിറ്റലിനുള്ളിലേക്ക് കയറി..

മനു അകത്തു കയറി അച്ഛനെ കാണാൻ കഴിയാതെ നിന്നു.

കാർത്തി സാജൻ ഡോക്ടറെ പോയി കണ്ടു അവരെയും കൂട്ടി മനുവിന്റെ അടുത്തേക്ക് വന്നു.

ഹാ മനു താൻ വിഷമിമേണ്ടടോ അച്ഛന് വല്യ കുഴപ്പം ഒന്നും ഇല്ലാ..

ചെറിയ ഒരു നെഞ്ചു വേദന അത്രയേ ഉള്ളൂ..

സാജാ നിനക്കറിയില്ലേ ഞാനും അച്ഛനും..

ഹ്മ്മ് അറിയാവുന്നതു കൊണ്ടല്ലേ പറയുന്നേ..

ഹ്മ്മ് കുറച്ചു റസ്റ്റ്‌ എടുക്കട്ടെ എന്നിട്ട് നമുക്ക് പോയി കാണാം മനു.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് മനു അടുത്തുകണ്ട ചെയറിലേക്ക് ഇരുന്നു കൂടെ കാർത്തിയും.

മനു എനിക്ക് ഡ്യൂട്ടിയുണ്ട് ഇവനെ കണ്ടപ്പോ പോന്നതാ നിന്നോട് വിവരവും പറയാല്ലോ എന്ന് കരുതി..

ഹ്മ്മ്.

എന്നാ അച്ഛൻ ഒന്ന് വിശ്രമിക്കട്ടെ മനു ഡോക്ടർ വരുമ്പോ ഞാൻ വിളിക്കാം.

സാജ ആരാ ഡോക്ടർ.

നമ്പ്യാർ സർ..

ഹോ അച്ഛന്റെ പഴയ ഡോക്ടർ തന്നെയാ അല്ലേ.

ഹ്മ്മ്.

എന്നാ നിങ്ങളിരിക് ഞാൻ വരാം എന്ന് പറഞ്ഞോണ്ട് സാജൻ നടന്നു..

മനു കേട്ടില്ലേ പേടിക്കാൻ ഒന്നുമില്ല എന്നല്ലേ പറഞ്ഞെ.

ഹ്മ്മ്

എന്നാപ്പിന്നെ വീട്ടിലേക്ക് വിളിച്ചു പറയാല്ലേ മനു.

ഹ്മ്മ്.

അമ്മക്ക് വിളിക്കണോ അതോ പ്രിയയോട് കാര്യം പറഞ്ഞാൽ മതിയോ മനു.

പ്രിയയോട് പറഞ്ഞു അവൾ പറഞ്ഞോളും അല്ലേൽ നിനക്കറിയാമല്ലോ.

ഹാ.

എന്നാ ഞാൻ പ്രിയക്ക് വിളിച്ചു പറയാ എന്ന് പറഞ്ഞോണ്ട് കാർത്തി പ്രിയയോട്

💬 Comments

View all comments