0%

Chapter Title : പക 4 [SAiNU]

Author : SAINU Read All Parts 1.4K

കാര്യങ്ങൾ എല്ലാം പറഞ്ഞു.

തീർന്നില്ല അപ്പോയെക്കും മനുവിന്റെ ഫോണിലേക്കു ശില്പ വിളിച്ചു കാര്യങ്ങൾ എല്ലാം അന്വേഷിച്ചു കൊണ്ടിരുന്നു..

അമ്മയോട് പറയാതിരിക്കാൻ ആകില്ലല്ലോ എന്ന് പറഞ്ഞോണ്ട് ശില്പ രേഖയോട് മെല്ലെ മെല്ലെ കാര്യങ്ങൾ അവതരിപ്പിച്ചു.

അതുകേട്ടതും രേഖ കരയാൻ തുടങ്ങി.. ഓരോന്നു പറഞ്ഞു കരയുന്ന രേഖയെ പാർവതിയും ശില്പയും കൂടെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു..

അമ്മേ ഞാൻ മനുവിനെ ഒന്ന് വിളിക്കട്ടെ.
എന്ന് പറഞ്ഞോണ്ട് ശില്പ ഫോണെടുത്തു.

ശില്പ - അമ്മ അങ്ങോട്ട്‌ വരണം എന്ന് പറഞ്ഞു കരയുകയാ മനു.

മനു- ഇപ്പൊ അമ്മയെ ഇങ്ങോട്ട് കൊണ്ട് വരണോ.

ശില്പ - പാവത്തിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല.

മനു - ഞാൻ പറയാം എന്നിട്ട് കൊണ്ട് വന്നാൽ മതി.

അത് പറഞ്ഞോണ്ട് മനു ഫോൺ വെച്ചു.

ഇതെല്ലാം കേട്ട കാർത്തി.

മനു അമ്മയെ ഇങ്ങോട്ട് കൊണ്ട് വരാൻ പറഞ്ഞൂടായിരുന്നോ..

അമ്മ ഇങ്ങോട്ട് വന്നാൽ അറിയാല്ലോ കരഞ്ഞു ഇവിടെ ആകെ ബഹളം ആകും..
അത് കൊണ്ടാ കാർത്തി ഞാൻ ഇപ്പൊ വരേണ്ട എന്ന് പറഞ്ഞെ.

ശില്പയോടും പ്രിയയോടും അവരുടെ കൂടെ വരാൻ പറ.

അമ്മയ്ക്ക് അവിടെ ഇരുന്നിട്ട് ഒരു സമാധാനവും ഉണ്ടാകില്ലേടാ. ഇവിടെ ആകുമ്പോ അച്ഛനെ ഒന്ന് കണ്ടു കഴിഞ്ഞാൽ ചിലപ്പോ അതെല്ലാം മാറിക്കോളും..

ഹ്മ്മ്..

അതും ശരിയാ അല്ലേ.

അച്ഛനും ചിലപ്പോ അമ്മയെ ഒന്ന് കണ്ടാൽ..

ആ എന്നാ ഞാൻ വിളിച്ചു പറയാം.

ഹ്മ്മ് ഞാൻ വിളിച്ചോളാം എന്ന് പറഞ്ഞോണ്ട് കാർത്തി തന്നെ പ്രിയക്ക് വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു.

കുറച്ചു കഴിഞ്ഞതും ശില്പയും പ്രിയയും അമ്മമാരെയും കൂട്ടി ഹോസ്പിറ്റലിൽ

💬 Comments

View all comments