0%

Chapter Title : പക 4 [SAiNU]

Author : SAINU Read All Parts 731

പുറത്തേക്കിറങ്ങി..

മനുവിനെ കണ്ടതും അമ്മയും കാർത്തിയും ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു വന്നുകൊണ്ട് മനു അച്ഛൻ സംസാരിച്ചോടാ..

ഹ്മ്മ് ഇപ്പൊ കുഴപ്പമൊന്നും ഇല്ലാ.

അമ്മയെ തിരക്കി.

ആ അവിടെ പോയി കരയാനും പിടിക്കാനും നിൽക്കേണ്ട.

എല്ലാം നമ്മുടെ വീട്ടിൽ എത്തിയിട്ട് മതി..

ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് രേഖ അകത്തോട്ടു കയറി.

നഴ്സ് ഒന്ന് ഇടഞ്ഞെങ്കിലും മനുവും കാർത്തിയും സംസാരിച്ചു എല്ലാം ക്ലിയർ ചെയ്തു.

രേഖ കയറി ചെന്നതും അരവിന്ദന്റെ കാൽപാദത്തിൽ തൊട്ടു കരയാൻ തുടങ്ങി..

അവളുടെ കണ്ണിൽ നിന്നും വീഴുന്ന കണ്ണുനീർ കാലിൽ തട്ടിയതും അരവിന്ദൻ തല തിരിച്ചു നോക്കി.

ഏട്ടാ മാപ്പ്.. എന്നവളുടെ വായിൽ നിന്നും വീണതും.

രേഖേ ഞാനതെല്ലാം മറന്നതാടോ..

എന്നോട് പൊറുക്കണേ അരവിന്ദേട്ട എന്ന് പറഞ്ഞു കരയാൻ തുടങ്ങിയ അവളെ.

രേഖേ എങ്ങിനെയുണ്ടെടി മനുവിന്റെ പെണ്ണ്..

ഹ്മ്മ് അവൾ നല്ല കുട്ടിയാ ഏട്ടാ.

ഹ്മ്മ് അവനു ചേരുമോ രേഖേ.

അരവിന്ദേട്ടന്റെ തീരുമാനം എന്നെങ്കിലും തെറ്റിയിട്ടുണ്ടോ എന്റെ കാര്യത്തിൽ ഒഴികെ..

എന്നാ ഞാൻ ഇവിടെ നിന്നും എണീറ്റാൽ ഉടനെ കല്യാണം നടത്തണം കേട്ടോ..

ഹ്മ്മ് വേണം.

അപ്പോയെക്കും നഴ്സ് വന്നു രേഖയെ കൂട്ടികൊണ്ട് പോയി.

രേഖ തിരിച്ചു വന്നതും മുഖത്തെ സന്തോഷം കണ്ടു ശില്പ രേഖയെ .

അച്ഛനെ കണ്ടപ്പോ അമ്മയുടെ മുഖം എല്ലാം മാറിയല്ലോ മനു.

പെണ്ണെ വേണ്ട കേട്ടോ.

അല്ല എന്താണാവോ രണ്ടു പെരും കൂടെ പറഞ്ഞോണ്ടിരുന്നത്.

അതോ അത് നിന്റെയും മനുവിന്റെയും കല്യാണ കാര്യം തന്നെ..

എന്ന് പറഞ്ഞോണ്ട് രേഖ അവളുടെ ചെവിയിൽ പിടിച്ചു.

ഹാ അമ്മേ വേണ്ടാ..

നിന്റെ നാക്കു

💬 Comments

View all comments