0%

Chapter Title : പക 6 [SAiNU]

Author : SAINU Read All Parts 602

മനസ്സിൽ പറഞ്ഞോണ്ട് ശ്രീധരൻ ഒന്ന് ചിരിച്ചു

എന്നാ നിന്റെ ജോലി നടക്കട്ടെ എന്ന് പറഞ്ഞോണ്ട് ശ്രീധരൻ അയാളുടെ കേബിനിലേക്ക് പോയി.

രേഖ അവളുടെ ജോലി തിരക്കിലേക്കും കടന്നു.

ജോലിയുടെ ഇടവേളയിൽ സരിത രേഖയുടെ അടുത്തേക്ക് വന്നു ഓരോന്നും ചോദിച്ചു പറഞ്ഞും കൊണ്ടിരിക്കുന്നതിനടക്കാണ് ശ്രീധരൻ വന്നു രേഖയോടും സരിതയോടും കേബിനിലേക്ക് വരാൻ പറഞ്ഞോണ്ട് പോയി.

ഹോ ഇനിയിപ്പോ എന്താണാവോ എന്ന് നീരസം കാട്ടികൊണ്ട് സരിത രേഖയെയും വിളിച്ചു ശ്രീധരന്റെ ക്യാബിനിലേക്ക് വന്നു.

സീറ്റിലിരിക്കുന്ന ആളെ കണ്ട് രേഖ ഒന്ന് പുഞ്ചിരിച്ചു. അതേസമയം സരിത അശ്ചര്യത്തോടുകൂടി അജയേട്ടൻ എപ്പോ വന്നു.

അജയൻ = ഇപ്പോവന്നേയുള്ളു.

സരിത = ബാംഗ്ലൂർക്കു പോകുവാണെന്നു പറഞ്ഞിട്ട്.

അജയൻ = അവസാനനിമിഷം ക്യാൻസൽ ചെയ്തു.

അതുകേട്ടതും സരിത രേഖയെ വിളിച്ചോണ്ട്.

ചേച്ചി അജയേട്ടനെ പരിചയപെട്ടില്ലല്ലോ.

രേഖ അവളെ നോക്കി കൊണ്ട് അന്ന് വന്നപ്പോ..

സരിത = ഹ്മ്മ് അജയേട്ടൻ പറഞ്ഞിരുന്നു വിശദമായി ഒന്ന് പരിചയപ്പെടണം എന്ന്.

അജയൻ ഇടയ്ക്കു കയറികൊണ്ട്.

അതെ കസ്റ്റമേഴ്സിനെ വളയ്ക്കുന്ന നാക്കു കൊണ്ട് ആ പാവത്തിനെ ഉപദ്രവിക്കാതെ സരിതെ.

സരിത രേഖയെ ഇടം കണ്ണിട്ടു നോക്കികൊണ്ട്‌. അത്ര പാവം ഒന്നുമല്ല കേട്ടോ.

അജയേട്ടൻ തന്നെ ചോദിച്ചറിഞ്ഞോ എല്ലാം എന്ന് പറഞ്ഞോണ്ട് സരിത പുറത്തേക്കിറങ്ങിയതും.

അജയൻ രേഖയുടെ മുഖത്തേക്ക് ഒന്ന് നോക്കി.

അവളാകെ വിയർക്കാൻ തുടങ്ങിയിരുന്നു.

വെപ്രാളത്തോടെയുള്ള അവളുടെ നിൽപ് കണ്ടു അജയൻ ചുണ്ട് വിടർത്തി മെല്ലെ ചിരിച്ചോണ്ട്.

അജയൻ = എന്തിനാ രേഖ പേടിക്കുന്നെ.

രേഖ = ഏയ്‌ ഇല്ല സാർ അതുപിന്നെ.

അജയൻ = എങ്ങിനെയുണ്ട് ജോലിയൊക്കെ ബുദ്ധിമുട്ട് ഒന്നും

💬 Comments

View all comments