0%

Chapter Title : പക 6 [SAiNU]

Author : SAINU Read All Parts 606

ചേച്ചിക്ക് അറിയാത്തോണ്ടാ . സ്നേഹിച്ചാൽ ഇത്രയും തങ്കപ്പെട്ട മനുഷ്യൻ വേറെ ഉണ്ടാകില്ല രേഖേച്ചി.

ഹോ അതിനിപ്പോ ഞാനെന്തു വേണം എന്നാ നീ പറയുന്നേ.

കണ്ടറിഞ്ഞു അങ്ങ് നിന്നു കൊടുക്കെന്റെ

ചേച്ചി. പിന്നെ എല്ലാം ശരിയായിരിക്കും.

നീയെന്താ പെണ്ണെ പറഞ്ഞു വരുന്നേ.

ജോലി ചെയ്യാൻ വന്നാൽ ആ ജോലി വൃത്തിയായി ചെയ്യണം അല്ലാതെ അയാളുടെ മൂട് പോലെ നിൽക്കാനൊന്നും എന്നെ കിട്ടില്ല.

ആ ബെസ്റ്റ് ചേച്ചി ഇതും പറഞ്ഞോണ്ട് ഇരുന്നോ. അതിനൊക്കെ എന്നെ കണ്ടു പടിക്കെന്റെ ചേച്ചി. ശ്രീധരേട്ടൻ എങ്ങിനെ ആയിരുന്നു ഇപ്പൊ കണ്ടില്ലേ ഒന്ന് അടങ്ങിയത്. അതെങ്ങിനെയാന്ന ചേച്ചി കരുതിയെ.

ആ എനിക്കൊന്നും അറിയില്ല.

ആ അത് തന്നെയാ ചേച്ചിയുടെ പ്രേശ്നവും

എടി നീയിതോന്ന് കൊടുക്കാമോ.എന്ന് ചോദിച്ചോണ്ട് രേഖ ഫയൽ സരിതയുടെ നേർക്കു നീട്ടി.

അയ്യോ ഞാനില്ല അജയേട്ടൻ ചേച്ചിയെ ഏല്പിച്ച കാര്യമാ. ഞാനിതെങ്ങാനും എടുത്തു അങ്ങേരുടെ മുന്പിലോട്ട് ചെന്നാൽ പിന്നെ പറയേണ്ടി വരില്ല.

എടി ഞാൻ.

എന്റെ ചേച്ചി ചേച്ചി പേടിക്കുകയൊന്നും വേണ്ട നേരത്തെ ചിലപ്പോൾ അജയേട്ടൻ വേറെ വല്ല ബിസിനസ്‌ തിരക്കിലും ശ്രദ്ധിച്ചിട്ടുണ്ടാകില്ല അതാ.

കുറച്ചൂടെ കഴിഞ്ഞു കൊണ്ട് കൊടുത്തു നോക്ക്.

ഹ്മ്മ്.

അപ്പോയെക്കും കസ്റ്റമർ വന്നതിനാൽ സരിത അങ്ങോട്ടേക്ക് നീങ്ങി.

രേഖ ഫയലിലേക്കും നോക്കി കുറച്ചു നേരം കൂടെ ഇരുന്നു.

ഇനി എന്താണാവോ പറയാൻ പോകുന്നെ എന്ന് മനസ്സിൽ കരുതികൊണ്ട് രേഖ ഫയലുമായി അജയൻ ഇരിക്കുന്ന കേബിനിലേക്ക് കയറി.

പിറകിലോട്ട് തിരിഞ്ഞു ആരുമായോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അജയൻ.

ഇല്ല ഇനി അധികം താമസിക്കില്ല എത്രയും വേഗത്തിൽ ഞാൻ അങ്ങോട്ട്‌ വരാം എന്ന്

💬 Comments

View all comments