Chapter Title : പക The Story 2 [William Dickens]
രണ്ടിനെയും പിടിച്ചു മാറ്റി..
ഞാൻ : എന്തോന്നാടെ ഇതൊക്കെ രണ്ടും ഇപ്പോഴും കുട്ടികൾ ആണെന്ന വിചാരം
അനു : ടാ ഞാൻ അല്ല.. നിന്റെ പുന്നാര ചേച്ചി ആണ്
മീനു : ആടി ഞാൻ അവന്റെ ചേച്ചിയാ നി എന്റെ ആരുമല്ല..
അനു : നീയും എന്റെ ആരുമല്ലടി..
മീനു : എന്റെ റൂമിന്ന് ഇറങ്ങി പോടീ..
അനു ഏതാണ്ട് വീണ്ടും കയ്യാൻകളിയ്ക്ക് ചെന്നതും ഞാൻ അവളെ പിടിച്ചു മാറ്റി.. എന്റെ റൂമിലേക്ക് നടത്തി.. അപ്പോൾ ചേച്ചി തലയിണ എടുത്ത് അവളെ എറിഞ്ഞു..ഏറു കിട്ടിയതും അനുവിന് വീണ്ടും വട്ടിളകി..
ഡീ നിന്നെ ഞാൻ കൊല്ലുമടി ഇതും പറഞ്ഞു അനു ചേച്ചിടെ നേരെ ചാടി.. ഞാൻ പെട്ടെന്ന് അനുവിനെ പൂണ്ടടക്കം പിടിച്ചു എന്റെ റൂമിലേക്ക് കൊണ്ട് പോയി... തിരിച്ചടിക്കാൻ പറ്റാത്തെന്റെ ദേഷ്യം അവളുടെ മുഖത്തു നല്ലതുപോലെ കാണാർന്നു.. എന്റെ റൂമിൽ ചെന്നതും, അവൾ എന്റെ കയ്യിലൊക്കെ അടിച്ചു മാന്ധിയും എന്നിൽ നിന്ന് ചാടി നിലത്തു ഇറങ്ങി.. ഞാൻ പെട്ടന്ന് ഡോർ ലോക്ക് ചെയ്തു അവിടെ നിന്നു...
അനുവാണേൽ ദേഷ്യം കാരണം അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആണ്.. അവളുടെ ആ ദേഷ്യത്തിൽ എന്റെ റൂമിൽ കിടന്ന ഒരു തടിയുടെ കസേരയിൽ അവൾ ആഞ്ഞു ചവിട്ടി.. കസേര അൽപ്പം ദൂരേക്ക് തെറിച്ച വീണു..
ഞാൻ : ഇപ്പോൾ സമാധാനം ആയോ..?
അനു ഒന്നും മിണ്ടി ഇല്ല.. അവൾ അപ്പോളും കലിപ്പിൽ തന്നെ ആണ്..
ഞാൻ : പെണ്ണെ വന്നു കിടക്കുന്നെ കിടക്ക്..
ഇതും പറഞ്ഞു ഞാൻ വന്നു കിടന്നു.. അവൾ അപ്പോഴും
💬 Comments
View all comments