Chapter Title : പകൽ നിലാവ് 1 [സ്മിത]
അതിശയത്തോടെ നോക്കി നിൽക്കുകയായിരുന്ന അനുരാധ പെട്ടെന്ന് പരിസരത്തേക്ക് വന്നു.
"എന്താ?"
അവൾ ചോദിച്ചു.
"അല്ല ... അർജ്ജുന്റെ ചേച്ചിയാണോ എന്ന് ചോദിച്ചതാ..."
"ഞാനോ?"
കസേരയിൽ നിന്നും എഴുന്നേറ്റ് അനുരാധ ചോദിച്ചു.
"ആഹ്.."
"അല്ല!"
അനുരാധ അവളിൽ നിന്നും നോട്ടംമാറ്റാതെ പറഞ്ഞു.
"ഞാൻ അമ്മ ... അർജ്ജുന്റെ അമ്മ,"
ഇത്തവണ അതിശയിച്ചത് അവളാണ്.
"റിയലി? സോറി ..ഞാൻ കരുതി ...
"അർജ്ജുൻ എവിടെ ആന്റ്റി?"
"അവൻ കൂട്ടുകാരുടെ കൂടെ കളിയ്ക്കാൻ..ഫുട്ട്ബോൾ...ഇപ്പം ഒരു അരമണിക്കൂറായി..."
അവളുടെ മുഖത്തെ പ്രകാശം മങ്ങുന്നത് അവൾ കണ്ടു.
"എമർജൻസി ആണെങ്കിൽ ഇപ്പം ഞാൻ വിളിക്കാം."
അനുരാധ പറഞ്ഞു.
"വരൂ..അകത്തേക്ക് വാ..."
പെൺകുട്ടി അനുരാധയോടൊപ്പം അകത്തേക്ക് കയറി.
അകത്ത് ഹാളിലെ ഭംഗിയിലേക്കും പ്രശാന്തതയിലേക്കും അവളുടെ കണ്ണുകൾ ഒഴുകി നടന്നു.
"മോൾ ...അർജ്ജുന്റെ ക്ലാസ്സ് മേറ്റ് ആണോ?"
"അതെ ..ഞാൻ രോഷ്നി ..രോഷ്നി വർഗ്ഗീസ്..."
"ഇരിക്ക്..."
പിമ്പിലെ സോഫയിലേക്ക് ചൂണ്ടി അവൾ പറഞ്ഞു
"എന്താ കുട്ടീ അർജ്ജുനെ കണ്ടിട്ട്?"
അവളുടെ അടുത്തിരുന്ന് അനുരാധ ചോദിച്ചു.
അവളുടെ വിടർന്ന് നീണ്ട കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി.
അനുരാധ അദ്ഭുതപ്പെട്ടു.
"അയ്യോ!"
അവൾ രോഷ്നിയുടെ തോളിൽ പിടിച്ചു.
"എന്താ മോളെ? അർജ്ജുൻ എന്തെങ്കിലും?"
അവൾ ഭയത്തോടെ ചോദിച്ചു.
രോഷ്നി ദയനീയഭാവത്തിൽ അനുരാധയെ നോക്കി.
"ആന്റി ഞാൻ..."
അവളുടെ കണ്ണുകളിലേക്ക് നോക്കി അവൾ വിതുമ്പി.
"ഞാൻ ഒരുപാട് നാളായി ശരിക്കൊന്ന് ഉറങ്ങിയിട്ട്...എന്തെങ്കിലും ശ്രദ്ധയോടെ ചെയ്തിട്ട് ....കാരണം..."
അനുരാധ ഭയന്ന് അവളെ നോക്കി.
"കാരണം?"
അവൾ ചോദിച്ചു.
"എനിക്ക് അർജ്ജുനെ ഇഷ്ടമാണ്...ഐ ...ഐ ലവ് ഹിം!"
അനുരാധ ആശ്വസത്തോടെ നിശ്വസിച്ചു.
എന്നിട്ട് അവളെ
💬 Comments
View all comments