Chapter Title : പകൽ നിലാവ് 1 [സ്മിത]
വാർത്ത അവൾക്ക് അവിശ്വസനീയമായിരുന്നു,
കാരണം അർജ്ജുൻ ഒരു കാര്യവും അവളോട് മറച്ചുവെച്ചിരുന്നില്ല.
ഏതൊരു കാര്യവും, പൊടിപ്പും നുറുങ്ങും പോലും, അവൻ അവളോട് ഷെയർ ചെയ്യുമായിരുന്നു.
എന്നിട്ട് ജീവിതതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വന്നപ്പോൾ അവനത് തന്നിൽ നിന്നും മറച്ചു വെച്ചിരിക്കുന്നു!
"ആന്റിയൊന്ന് അർജ്ജുനോട് സംസാരിക്കണം..."
രോഷ്നി തുടർന്നു.
"അർജ്ജുൻ എത്ര ചോദിച്ചിട്ടും അത് ആരാണ് എന്ന് പറയുന്നില്ല... ഞങ്ങളുടെ ഫ്രെണ്ട്സ് ..അവർക്കും അറിയില്ല ...എനിക്കറിയണം അർജ്ജുൻ മിസ്റ്ററി പോലെ കൊണ്ടുനടക്കുന്ന ആ പെണ്ണ് ആരാണ് എന്ന്...ഞങ്ങൾക്കറിയാം അർജ്ജുനും ആന്റിയും നല്ല ക്ളോസ് ആണെന്ന്...ആന്റ്റിയോട് പറയാത്ത ഒരു സീക്രട്ടും അവനില്ല എന്നും ഞങ്ങൾക്ക് അറിയാം...."
അവൾ ഒന്ന് നിർത്തി.
വീണ്ടും അനുരാധയെ നോക്കി.
"ആൻറ്റിക്ക് അറിയാമോ അത് ആരാണ് എന്ന്?"
പെട്ടെന്നുള്ള ആ ചോദ്യത്തിന് മുമ്പിൽ അനുരാധ ഒന്ന് പതറി.
അർജ്ജുന്റെ ഫ്രെണ്ട്സിനെല്ലാമറിയാം അവൻ തന്നോട് ഒരു കാര്യവും മറച്ചു വെക്കുകയില്ലെന്ന്!
എന്നിട്ട് തന്നോടത് അവൻ പറഞ്ഞിട്ടില്ല!
"കുട്ടീ..അത് ..."
അനുരാധ പറഞ്ഞു.
"ഞങ്ങൾ നല്ല ഫ്രെണ്ട്സ് പോലെയൊക്കെയാണ്. പക്ഷെ ഇക്കാര്യം മാത്രം!"
അനുരാധയ്ക്ക് ബാക്കി പറയാനായില്ല.
"പക്ഷെ ഞാനത് അവനിൽ നിന്നും അറിയും...ഡോണ്ട് വറി..."
രോഷ്നി കൃതജ്ഞതയോടെ അനുരാധയെ നോക്കി.
"താങ്ക്സ് ആന്റി..."
അവളെഴുന്നേൽക്കാൻ ശ്രമിച്ചു.
"എങ്ങോട്ടാ പോകുന്നെ?"
എഴുന്നേൽക്കാൻ തുടങ്ങിയ രോഷ്‌നിയെ കൈക്ക് പിടിച്ച് വീണ്ടും സോഫയിൽ ഇരുത്തിക്കൊണ്ട് അനുരാധ പറഞ്ഞു.
"ആദ്യമായിട്ടാ വീട്ടിൽ വരുന്നത്! അതും എന്റെ മോനെ ഇതുപോലെ പ്രേമിക്കുന്ന ഒരു തങ്കക്കുടം! ഇരിക്കവിടെ! കുടിക്കാൻ എന്തെങ്കിലും കൊണ്ടുവരാം ഞാൻ!"
*******************************
രോഷ്നി പോയിക്കഴിഞ്ഞിട്ടും അനുരാധയുടെ വീർപ്പ് മുട്ടൽമാറിയില്ല.
അർജ്ജുന് ഒരു പെണ്ണുണ്ട്!
അതാരാണ് എന്ന കാര്യമവൻ തന്നിൽ നിന്ന് സമർത്ഥമായി മറച്ചു വെച്ചു.
പെട്ടെന്നാണ് ഒരു കാര്യം അനുരാധ ഓർത്തത്!
കഴിഞ്ഞൊരു ദിവസംരാത്രി ഉറങ്ങാനുള്ള സമയമായപ്പോൾ അവന് കുടിക്കാനുള്ള പാലുമായി ചെന്നതായിരുന്നു താൻ.
തന്നെ കണ്ടിട്ട് അവൻ വിടർത്തി വെച്ചിരുന്ന ഡയറി പെട്ടെന്ന് അടച്ചു വെച്ചത് പോലെ തനിക്ക് തോന്നി.
അവനു പാൽ കുടിക്കാൻ കൊടുത്തിട്ട് അൽപ്പ സമയം താൻ അവനോട് വർത്തമാനം പറഞ്ഞിരുന്നു.
അത് കഴിഞ്ഞാണ് താൻ അവന്റെ മുറിയിൽ
💬 Comments
View all comments