0%

Chapter Title : പകൽ നിലാവ് 1 [സ്മിത]

Author : സ്മിത Read All Parts 711
നിന്നും തിരിച്ചു വന്നത്. തന്നെ കണ്ടപ്പോൾ തന്നെ അവനാ ഡയറി പെട്ടെന്ന് അടച്ചുവെക്കാനുള്ള കാരണമെന്തായിരുന്നു? എന്താണ് അതിൽ? തനിക്ക് കാണാൻ പറ്റാത്തതായിട്ട്? അതിൽ ആപെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടാവണം! യെസ്! രോഷ്നി വർഗ്ഗീസ് പറഞ്ഞ ആ പെൺകുട്ടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ആ ഡയറിയിൽ ഉണ്ടെന്ന് തീർച്ച! അനുരാധ എഴുന്നേറ്റു. പടികൾ കയറി മുകളിലേക്ക് പോയി. അർജ്ജുന്റെ മുറിയുടെ മുമ്പിലെത്തി. ചാരിയിട്ടിരുന്ന കതക് പതിയെ തുറന്നു.
ആദ്യമവൾ മേശപ്പുറത്തും ഡ്രോയിലുമൊക്കെ നോക്കി. പുസ്തകങ്ങൾ നിറഞ്ഞ ഷെൽഫ് അരിച്ചുപെറുക്കി. അലമാര തുറന്ന് അവിടെ ഭംഗിയാക്കി വെച്ചിരുന്ന അമ്യൂസ്മെൻറ്റ്‌സൊക്കെ അവൾ വിശദമായി പരിശോധിച്ചു. "ശ്യേ!!" അവൾ നിരാശയോടെ പിറുപിറുത്തു. "ആ ഡയറി പിന്നെ എവിടെപ്പോയി?" തവിട്ട് നിറമാണ് അതിന്റെ പുറം ചട്ടയ്ക്ക്! അവസാനമായി അവന്റെ ഡ്രസ്സുകളൊക്കെ അടുക്കിവെച്ചിരിക്കുന്ന അലമാര കൂടി ഒന്ന് പരിശോധിക്കാമെന്ന് അവൾ നിശ്ചയിച്ചു. അതുതുറന്നു. വസ്ത്രങ്ങൾക്കിടയിലും അടിയിലുമൊക്കെ പരിശോധിച്ചു. നിരാശയായിരുന്നു ഫലം. പെട്ടെന്നവൾ ഏറ്റവുമടിയിലെ സീക്രട്ട് ചെസ്റ്റ് തുറന്നു. അനുരാധ വിസ്മിതനേത്രയായി! തവിട്ട് പുറം ചട്ടയുള്ള ഡയറി! വൗ!! അവൾ ആഹ്ലാദത്തോടെ വിളിച്ചു കൂവി. അത്യധികം ഉത്സാഹത്തോടെ, സന്തോഷത്തോടെ അവളതെടുത്തു. അവന്റെ കസേരയിലിരുന്നു. രഹസ്യങ്ങളുള്ള നിധിയാണിത്! അവൾ സ്വയം പറഞ്ഞു. അല്ലെങ്കിൽ എന്തിനാണ് അർജ്ജുൻ ഇത് അലമാരയുടെ സീക്രട്ട് ചെസ്റ്റിൽ സൂക്ഷിക്കുന്നത്? ആകാംക്ഷയോടെ അവൾ ആദ്യപേജുതുറന്നു. അവിടെ ഒന്നുമെഴുതിയിട്ടിലായിരുന്നു. അവൾ പേജുകൾ മറിച്ചു. ഫെബ്രുവരി പതിനാല്, തിങ്കൾ. "....ഇന്ന് അമ്പലത്തിൽ വെച്ചാണ് എനിക്ക് ആദ്യമായി അവളോട് പ്രണയം തോന്നുന്നത്..."
പച്ചനിറമുള്ള അക്ഷരങ്ങൾ! "അവളോട്" എന്ന വാക്ക് മാത്രം ചുവന്ന നിറത്തിലും! അനുരാധയുടെ മനസ്സിൽ ചോദ്യങ്ങൾ കറങ്ങി. "ആരാണ് "അവൾ""? അവൾ അടുത്ത പേജെടുത്തു. "യഥാർത്ഥത്തിൽ എനിക്ക് അവളെ പ്രേമിക്കാനുള്ള യോഗ്യതയുണ്ടോ?...." അടുത്ത പേജിലെ വാക്കുകളിലൂടെ അവളുടെ കണ്ണുകൾ ഒഴുകി. "എനിക്കവളെ പ്രേമിക്കാമോ? ആരെങ്കിലും അറിഞ്ഞാൽ? ഇല്ല!ആരും അറിയില്ല...അവൾ പോലും അറിയില്ല...അവളറിയാതെ അവളെ പ്രേമിക്കുക!" അനുരാധയ്ക്ക് ഒന്നും മനസ്സിലായില്ല! ഒരു പെൺക്കുട്ടിയെ ഇഷ്ട്ടപ്പെട്ടാൽ അവളെ അറിയിക്കാതിരിക്കുക! അതും ഒരിക്കലും അറിയിക്കാതിരിക്കുക! എന്ത് വട്ടാണീ കുട്ടി ചെയ്യുന്നത്! അവളെടുത്ത പേജെടുത്തു. "....തിങ്കളാഴച്ച അമ്പലത്തിൽ വെച്ച് കണ്ട അവളുടെ രൂപമാണ് മനസ്സ് നിറയെ..." അടുത്ത പേജിലേ

💬 Comments

View all comments