Chapter Title : പകരത്തിനു പകരം 2 [Anitha]
വീട്ടിലേക്ക് പോകുകയാണ്.
അയ്യോ, എന്താ മോളെ ഈ പറയുന്നെ? എൻ്റെ ഈശ്വരാ, ഈ കുടുംബത്തിനെന്ത് പറ്റിയെന്ന് പറഞ്ഞവർ നെഞ്ചത്തടിച്ചു കരഞ്ഞു.
അമ്മെ കരയല്ലെ അമ്മയെ വിട്ടു പോകാൻ എനിക്ക് വിഷമമുണ്ട് എന്നാലും പോകാതെ പറ്റില്ല. കല്യാണം കഴിഞ്ഞ അന്നു മുതൽ ഇന്നുവരെ സന്തോഷമെന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല. എനിക്കൊരു കുട്ടി വേണം അത് അമ്മയുടെ മകനെക്കൊണ്ട് സാധിക്കില്ല
മോളെന്തൊക്കെയാണ് പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല.
മിനി സകല കഥകളും അവരോട് പറഞ്ഞു. മീരയും സന്തോഷുമായുള്ള യഥാർത്ഥ പ്രശ്നമെന്താണെന്ന് അവരോടാരും പറഞ്ഞിരുന്നില്ല. അതും മിനി അമ്മയോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ അവർ കല്ലു പോലെ മരവിച്ചിരുന്നു.
ഇനി എന്നെ അന്വേഷിച്ച് എൻ്റെ വീട്ടിൽ വന്ന് ബഹളമുണ്ടാക്കണ്ട എന്ന് ചേട്ടനോട് പറഞ്ഞേക്ക്. സന്തോഷ് പാവമായതുകൊണ്ട് തല്ലു മുഴുവൻ കൊണ്ടു. എൻ്റെ അച്ചൻ SP യാണെന്ന് അമ്മക്കറിയാമല്ലോ ഇവിടത്തെ വേഷം കെട്ട് അച്ചൻ്റെ അടുത്തെടുത്താൽ അച്ചൻ നന്നായി പഠിപ്പിച്ചേ വിടു. അപ്പോൾ കാറിൻ്റെ ഹോണടി കേട്ടു . അവൾ അമ്മയെ കെട്ടി പിടിച്ച് എന്നെ ശപിക്കരുതമ്മെ എന്ന് പറഞ്ഞ് കവിളിൽ ഉമ്മ വെച്ച് പുറത്തേക്കിറങ്ങി.
വീട്ടിലെത്തിയ മിനി സന്തോഷിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു.
മാസങ്ങൾ കടന്നു പോയി. മിനിക്ക് ഡൈവേഴ്സ് കിട്ടി. സന്തോഷും മിനിയും മീരയുടെ അമ്മയെ ഇടക്കിടെ വിളിക്കും. ഇതിനിടയിൽ മീരയെ രവിക്ക് രണ്ടു വീട്ടുകാരും തീരുമാനിച്ച് വിവാഹം ചെയ്തു കൊടുത്തു. മിനിക്ക് രണ്ടാം വിവാഹാലോചനയെപ്പറ്റി വീട്ടുകാർ ആലോചിച്ചു തുടങ്ങിയപ്പോൾ സന്തോഷിനെ കെട്ടുവാനാണ് അവൾക്കിഷ്ടമെന്നവൾ അമ്മയോട് പറഞ്ഞു. മുൻപേ തന്നെ സന്തോഷിൻ്റെ സ്വഭാവത്തെ പറ്റി അവൾ അമ്മയോട് പറഞ്ഞിരുന്നു. അങ്ങിനെ വീട്ടുകാരുടെ
💬 Comments
View all comments