Chapter Title : പകരത്തിനു പകരം [Anitha]
തല്ലല്ലേ എന്ന് കരഞ്ഞുപറഞ്ഞു അവരെ തടയാൻ നോക്കി. അളിയൻ്റെ ഭാര്യയും ഭർത്താവിനെ തടയുന്നുണ്ടായിരുന്നു. എന്നാൽ എൻ്റെ ഭാര്യ ഒരു സ്റ്റണ്ടു പടം കാണുന്ന ലാഘവത്തോടെ ചുവരിൽ ചാരി നിന്ന് എന്നെ തല്ലുന്നത് കണ്ടു നിന്നു. രണ്ടു പേരുടേയും കഴപ്പ് തീരുന്നവരെ എന്നെ തല്ലി. ഇനി നിന്നെ ഈ ഭാഗത്ത് കണ്ടാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി അവർ അകത്തേക്ക് തിരിച്ചു പോയി. ഞാൻ അവിടെ തന്നെ കിടന്നു. എഴുന്നേൽക്കാൻ പറ്റുന്നില്ല. ശരീരമാകെ ഇടിച്ചു നുറുക്കിയ പോലെ വേദന. മുഖത്തൊക്കെ ചോരയായിരുന്നു. ഷർട്ടവർ വലിച്ചു കീറിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ അമ്മ വെള്ളവുമായി വന്നു. എന്തിനാ മോനെ നീ അവരെ തല്ലിയത്? രവി 4 സ്റ്റിച്ചിട്ട് ഇരിക്കുകയാണ്. മീരയുടെ ചുണ്ടൊക്കെ മുറിഞ്ഞു നാശമായി. ചെറുപ്പം മുതൽ അവർ സഹോദരി സഹോദരന്മാരെ പോലെ കഴിയുന്നതാണ്, നീ ചെയ്തത് കഷ്ടമായിപ്പോയി. ഞാനൊന്നും പറഞ്ഞില്ല. പറഞ്ഞിട്ട് കാര്യവുമില്ല. അവരെ തല്ലിയതിന് അച്ചനും മോനും പകരം വീട്ടിയതാ, മോൻ വേഗം പൊയ്ക്കോ അല്ലെങ്കിൽ അവർ ഇനിയും നിന്നെ തല്ലും മീരയെ അവർക്ക് അത്ര ഇഷ്ടമാണ്. അമ്മെ എന്നെ ഒന്ന് എഴുന്നേൽപ്പിക്കാമോ തന്നെ എണീക്കാൻ എനിക്ക് പറ്റില്ല. അവർ കരഞ്ഞുകൊണ്ട് എന്നെ പതുക്കെ പൊക്കി എഴുന്നേൽപ്പിച്ചു. ഞാൻ വീഴാൻ പോയപ്പോൾ വീണ്ടും അവർ താങ്ങിപ്പിടിച്ചു. വേച്ചു വേച്ചു അമ്മയുടെ തോളിൽ പിടിച്ച് ഗേറ്റിന് പുറത്തെത്തി മതിലിൽ ചാരി ഇരുന്നു. ഇതെല്ലാം നോക്കി മീര അകത്തെ ജനലരികിൽ നിൽക്കുന്നത് ഞാൻ കണ്ടു. പിന്നെ ഞാൻ ബാബുവിന് ഡയൽ ചെയ്ത് മീരയുടെ വീട്ടിലേക്ക് കാറുമായി വരാൻ പറഞ്ഞു. അമ്മ കരഞ്ഞുകൊണ്ട്
💬 Comments
View all comments