Chapter Title : പകരത്തിനു പകരം [Anitha]
എൻ്റടുത്തു നിന്ന് പോകാതെ നിന്നു. മോൻ ഈ വെള്ളം കുറച്ച് കുടിക്കു എന്ന് പറഞ്ഞ് അവർ വെള്ളത്തിൻ്റെ കപ്പ് എനിക്ക് നീട്ടി. വേണ്ടമ്മേ ഈ വീട്ടിലെ ഒരു തുള്ളി വെള്ളം പോലും എനിക്ക് വേണ്ട എന്ന് പറഞ്ഞ് ഞാൻ കരഞ്ഞപ്പോൾ എൻ്റെ മുടിയിൽ തഴുകി അവർ എന്നെ ആശ്വസിപ്പിച്ചു. ഏതാണ്ട് അരമണിക്കൂറിനുള്ളിൽ ബാബു കാറുമായി വന്നു.
അയ്യോ, ഇതെന്തു പറ്റിയെടാ, നീയെന്താ പുറത്തിരിക്കുന്നെ? മീര എവിടെയാണ്? എന്താ അമ്മേ കാര്യം?
ഞാനോ അമ്മയോ ഒന്നും പറഞ്ഞില്ല. അമ്മ കരഞ്ഞുകൊണ്ട് നിന്നു.
ഞങ്ങൾ നേരെ സുഹൃത്തായ ഡോക്ടറെ കണ്ട് മരുന്നു വാങ്ങി വീട്ടിലെത്തി.
ബാബുവിനോട് ഞാൻ എല്ലാം പറഞ്ഞില്ലെങ്കിലും ചിലതൊക്കെ പറഞ്ഞു. ഒരാഴ്ചത്തെ റെസ്റ്റ് കഴിഞ്ഞിട്ടും ഞാൻ വീണ്ടും ജോലിക്ക് പോയില്ല. എല്ലാത്തിനോടും മടുപ്പായി. ഓരോ ദിവസം ചെല്ലും തോറും മീരയോടുള്ള എൻ്റെ വെറുപ്പ് കൂടി കൂടി വന്നു. എന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷ അവൾക്ക് കൊടുക്കണമെന്ന് ഞാൻ തീരുമാനിച്ചു. ഒരു മാസം കഴിഞ്ഞു. ഞങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ ഫോൺ വിളിച്ചില്ല. ഒരു ദിവസം എനിക്ക് അവളിൽ നിന്നും വക്കീൽ അയച്ച ഡൈവേഴ്സ് നോട്ടീസ് കിട്ടി. അവൾ ഡൈവേഴ്സായി പോയാൽ തൻ്റെ പ്രതികാരം നടക്കില്ല. പിറ്റേന്ന്, മുൻപ് പിടിച്ച വീഡിയോയുടെ ഓഡിയോ മാത്രം ഒരു USB യിൽ കോപ്പി ചെയ്ത് ഞാൻ അവളുടെ ചേട്ടൻ്റെ ഓഫീസിൽ പോയി. റിസപ്ഷനിൽ ചെന്ന് വിവരം പറഞ്ഞ് കാൻറീനിൽ കാണാമെന്ന് പറഞ്ഞ് ഞാൻ അങ്ങോട്ട് പോയി. രണ്ടു മിനുട്ട് കഴിഞ്ഞപ്പോൾ അവൻ വന്നു. താടിയൊക്കെ വളർന്ന് ഒരു വികൃത രൂപമായതിനാൽ അവന് എന്നെ പെട്ടന്ന്
💬 Comments
View all comments