Chapter Title : പകരത്തിനു പകരം [Anitha]
അളിയനോട് ചെയ്തത് ക്ഷമിക്കു എന്ന് പറഞ്ഞ് കാലിൽ നിന്നും വിടാതെ കരഞ്ഞുകൊണ്ട് സോഫയുടെ അടുത്ത് നിലത്തിരുന്നു. അവൻ്റെ ഭാര്യയും അമ്മയും മരണ വീട്ടിലെപ്പോലെ ഉച്ചത്തിൽ കരഞ്ഞു. എന്തു കോലമാ മോനെ നിൻ്റേത്, എൻ്റെ മോൾ കാരണം നല്ലവനായ നിൻ്റെയും ജീവിതം നശിച്ചല്ലോ മോനേ.അമ്മ ഏന്തിക്കൊണ്ട് പറഞ്ഞു. സാരമില്ലമ്മേ ഇതൊക്കെ അനുഭവിക്കാനുള്ളതായിരിക്കും എൻ്റെ ജീവിതം. അമ്മയും അളിയൻ്റെ ഭാര്യയും അടുക്കളയിൽ പോയി തിരിച്ചു വന്നു. മാസങ്ങളോളമായി ഇവിടെ വെപ്പും കുടിയുമൊന്നും ഇല്ലെ മോനെ? ആ ദുഷ്ടത്തി കാരണം എൻ്റെ മോൻ നശിച്ചല്ലോ ഈശ്വരാ. നിങ്ങൾക്ക് ചായ തരാൻ ഇവിടെ പഞ്ചസാരയോ ചായപ്പൊടിയോ ഒന്നുമില്ല.ഞാൻ പറഞ്ഞു. കുറെ നേരം അവർ ഇരുന്നു. മനസ്താപം കൊണ്ടാണ് അച്ചൻ വരാതിരുന്നത്. അമ്മ പറഞ്ഞു. വിവരം അറിഞ്ഞ അന്നു തന്നെ ശിവൻ്റെ വീട്ടിൽ പോയി അവിടെ ആകെ തല്ലി തകർത്തു അവൻ്റെ കയ്യും കാലും തല്ലിയൊടിച്ചാണ് അച്ചനും മോനും തിരിച്ചു വന്നത്. മീരയേയും പൊതിരെ തല്ലി. മോനെ ഇനി അവളെ സ്വീകരിക്കണമെന്ന് നിന്നോട് ഞങ്ങൾ പറയില്ല അവൾ മോനോടു കാട്ടിയ ക്രൂരതക്ക് ഞങ്ങൾ മോനോട് മാപ്പു ചോദിക്കുന്നു. ഞാൻ നിർവികാരനായി ഇതെല്ലാം കേട്ടിരുന്നു. കുറെയധികം സമയം എന്നെ ആശ്വാസിപ്പിച്ചവർ തിരിച്ചു പോയി.
(തുടരണമോ?)
💬 Comments
View all comments