Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 1 [സ്പൾബർ]
അവർ തമ്മിലുള്ള സൗഹൃദം വിട്ടില്ല.
നാട്ടിൽ ഓരോരോ സ്വത്ത് വാങ്ങിക്കൂട്ടുമ്പോഴും വലംകയ്യായി നിന്നത് ചന്ദ്രനായിരുന്നു. അയാളുടെ എല്ലാ സ്വത്തും നോക്കി നടത്തിയിരുന്നതും ചന്ദ്രനായിരുന്നു. അൽപസ്വൽപം തട്ടിപ്പൊക്കെ ചന്ദ്രൻ കാണിക്കാറുണ്ടെന്ന് തോമസിനറിയാമെങ്കിലും അതയാൾ കണ്ണടച്ചു.
ബെറ്റിയും മിയയും നാട്ടിൽ താമസമാക്കിയതോടെ, ബെറ്റിയെ നോക്കി നടത്തേണ്ട ചുമതലയും ചന്ദ്രൻ ഏറ്റെടുത്തു. മിക്കവാറും ദിവസം രാത്രി പത്ത് മണിക്ക് വരുന്ന ചന്ദ്രൻ പുലർച്ചെയാണ് മടങ്ങിപ്പോവാറ്…
അയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. തോമസിന്റെ പൈസ വെട്ടിച്ച് അയാളും ആഡംബരമായിട്ടാണ് ജീവിക്കുന്നത്. പോരാത്തതിന് ബെറ്റിയും അയാൾക്ക് പൈസ കൊടുക്കും..
ചന്ദ്രനങ്കിളുമായി മമ്മി അടുത്ത് പെരുമാറുന്നത് മിയ കാണാറുണ്ടെങ്കിലും അതൊരു വഴിവിട്ട ബന്ധമാണെന്ന് അവളറിഞ്ഞിട്ടില്ല.
✍️✍️
തോമസ് എല്ലാം സണ്ണിക്ക് കാട്ടിക്കൊടുത്ത് മടങ്ങിവന്നപ്പോ നേരം ഉച്ചയായി. വീട്ടിൽ ഭക്ഷണമുണ്ടാക്കാനൊക്കെ ഒരു സ്ത്രീയുണ്ട്.
അവർ ടേബിളിൽ ഭക്ഷണമെല്ലാം നിരത്തിയിട്ടുണ്ട്. എല്ലാരും കഴിക്കാനിരുന്നു.
തോമസ് മക്കളോട് തമാശയൊക്കെ പറയുന്നുണ്ട്. അവർ ചിരിക്കുന്നുമുണ്ട്. ബെറ്റി മാത്രം കുത്തി വീർത്ത മുഖവുമായി ഇരിക്കുകയാണ്.
“സിസ്റ്ററെവിടേടീ..?
അവൾ കഴിച്ചോ…?”
തോമസ്, ബെറ്റിയോട് ചോദിച്ചു.
“ആ… റൂമിൽ കാണും…”
ബെറ്റി താൽപര്യമില്ലാതെ പറഞ്ഞു.
“എന്നാ അവളെ വിളിക്ക്…”
ബെറ്റി കസേര പിന്നിലേക്ക് ശബ്ദമുണ്ടാക്കി നീക്കിക്കൊണ്ട് എണീറ്റ് പോയി.
മടങ്ങിവന്നപ്പോ അവളുടെ പിന്നാലെ സിസ്റ്റർ ലൂസിയുണ്ടായിരുന്നു.
“സിസ്റ്ററിന് കഴിക്കാനൊന്നും വേണ്ടേ… ?
വിളിച്ചാലേ വരൂ… ?”
തോമസ് ചിരിയോടെ സഹോദരിയോട് ചോദിച്ചു.
നേർത്തൊരു പുഞ്ചിരിയോടെ അവർ ഇരുന്നു.
തോമസിന്റെ പത്ത് വയസിന് താഴെയുള്ള പെങ്ങളാണ് ലൂസി. സ്വന്തം ഇഷ്ട പ്രകാരം കർത്താവിന്റെ മണവാട്ടിയായതാണവർ. ഈ വീട്ടിൽ തന്നെയാണവർ താമസവും. കൂടുതലും മഠത്തിലായിരിക്കും.
“സിസ്റ്ററേ… ഞാനിന്ന് രാത്രി പോകും… പിന്നെ ചില കാര്യങ്ങളൊക്കെ തീരുമാനിച്ചിട്ടുണ്ട്… ഇവന് വെറുതേയിരുന്ന് തിന്നാൻ വയ്യെന്ന്… എന്നാ പിന്നെ അവനൊരു പണി കൊടുക്കാമെന്ന് വെച്ചു…”
കാര്യങ്ങളെല്ലാം അയാൾ പെങ്ങളോട് പറഞ്ഞു. പറയുന്നത് പെങ്ങളോടാണെങ്കിലും അത് ബെറ്റി അറിയാൻ വേണ്ടിയാണ്.
“അതേതായാലും നന്നായി…”
എന്ന് മാത്രമേ സിസ്റ്റർ പറഞ്ഞുള്ളൂ.
ചന്ദ്രനെ പിരിച്ച് വിട്ട കാര്യമൊക്കെ അയാൾ അപ്പോ തന്നെ ബെറ്റിയെ വിളിച്ച് പറഞ്ഞിരുന്നു.
“ചന്ദ്രന് എന്തേലും ചെറിയ ബിസിനസ് നോക്കാൻ ഞാനവനോട് പറഞ്ഞിട്ടുണ്ട്..അതിന് വേണ്ട സഹായം ഞാൻ ചെയ്യാമെന്നും പറഞ്ഞിട്ടുണ്ട്… അവന് പ്രശ്നമൊന്നുമില്ല… “
ബെറ്റിയോടായി തോമസ് പറഞ്ഞു.
അവൾ അത് കേട്ട ഭാവം നടിക്കാതെ കഴിപ്പ് തുടർന്നു.
“മമ്മിക്കെന്ത് പറ്റി..നല്ല സുഖമില്ലേ മമ്മീ…?
മിയ ബെറ്റിയോട് ചോദിച്ചു.
“പിന്നേ… മമ്മിക്ക് ഭയങ്കര സുഖമല്ലേ……. ഹും…”
ബെറ്റിയൊന്ന് മുരണ്ട്
💬 Comments
View all comments