0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 3 [സ്പൾബർ]

Author : Spulber Read All Parts 4930

പറഞ്ഞില്ലേ… ?”

“ഞാൻ ചോദിച്ചതിനുത്തരം പറയെടാ…”

ബെറ്റിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല.

“എന്റെ മമ്മീ… ഞാനയാളെ അടിച്ചൊന്നുമില്ല…”

“മമ്മിയോ… ? ഏത് മമ്മി… ?
എന്നെ നീ മമ്മീന്ന് വിളിക്കുന്നോ… ? അതിന് നിനക്കെന്താടാ അവകാശം.. ?’”

ബെറ്റി ചീറി…

“ഭാര്യയുടെ മമ്മിയെ ഞാനും മമ്മീന്നല്ലേ വിളിക്കണ്ടേ… ?
ഞാനങ്ങിനെയാ പഠിച്ചേ…”

സണ്ണിയുടെ മുഖത്ത് ചിരി തന്നെയാണ്.

“അയ്യടാ.. ഒരു ഭാര്യേം ഭർത്താവും… എന്റെ മോളെ മയക്കിയെടുത്തതല്ലേടാ നാറീ നീ… ?
എന്നിട്ടവനെന്നെ മമ്മീന്ന് വിളിക്കുന്നു… ആ പൂതി നീയങ്ങ് മനസിൽ വെച്ചാ മതി….”

അത് മിയക്കിഷ്ടപ്പെട്ടില്ല.

“മമ്മി ആവശ്യമില്ലാത്ത കാര്യം പറയരുത്… ഇത് ഞാനിഷ്ടപ്പെട്ട് കെട്ടിയ എന്റെ ഭർത്താവാ… നാറീന്നൊന്നും മമ്മി വിളിക്കണ്ട…”

“അവളുടെയൊരു ഭർത്താവ്… അത് ഞാനംഗീകരിക്കില്ലെടീ… ചാടിപ്പോയിട്ടല്ല ഭർത്താവിനെ ഉണ്ടാക്കേണ്ടത്… അത് ഞങ്ങള് കുടുംബക്കാര് കണ്ട്പിടിച്ച് തരും.. അല്ലാതെ ഏതേലും തെണ്ടിയെ കുടുംബത്തിലേക്ക് കൊണ്ട് വന്നാ അതംഗീകരിക്കാൻ എനിക്ക് മനസില്ല..”

ബെറ്റി രണ്ടും കൽപിച്ചാണ്.

സണ്ണിക്ക് മനസിൽ വിഷമം തോന്നിയെങ്കിലും അവൻ ചിരിച്ചതേയുള്ളൂ.

“മമ്മീ,.. എന്താ ശരിക്കും പ്രശ്നം… ഞാൻ മമ്മീന്ന് വിളിച്ചതോ… അതോ ഞാനിവളെ കെട്ടിയതോ… അതുമല്ലെങ്കിൽ ചന്ദ്രേട്ടനെ ഞാൻ തല്ലീന്ന് പറഞ്ഞതോ…?
ഞാൻ ആരുമില്ലാത്ത അനാഥനാ… അതിവൾക്കുമറിയാം… ഞാനിവളെ പിന്തിരിപ്പിക്കാനും നോക്കിയതാ…. “

സണ്ണി സങ്കടത്തോടെയാണ് പറഞ്ഞത്.
അത് കേട്ട് മിയക്ക് കരച്ചിൽ വന്നു.

“ മമ്മീ… മമ്മി കൂടുതലൊന്നും പറയണ്ട..ഇച്ചായന്റെ ഏത് കുറവും ഞാനല്ലേ അനുഭവിക്കേണ്ടേ… ?
എനിക്കത് പ്രശ്നമല്ല… മമ്മിക്കെന്തേലും പ്രശ്നമുണ്ടെങ്കിൽ അതെനിക്ക് വിഷയവുമല്ല… വാ ഇച്ചായാ… നമുക്ക് പോകാം,...”

മിയ, സണ്ണിയുടെ കയ്യിൽ പിടിച്ചു.

“നിക്കെടീ അവിടെ… നീയെന്താടാ ചോദിച്ചേ… ?
എനിക്കേതാ പ്രശ്നം ന്ന്, അല്ലേ… ?
എനിക്കെല്ലാം പ്രശ്നമാടാ… എന്നാലും ഇപ്പോ എനിക്കറിയേണ്ടത് എന്തിനാ നീ ചന്ദ്രേട്ടനെ തല്ലിയേന്നാ…. അത് പറയാതെ നീയിവിടുന്ന് പോവില്ല…”

ബെറ്റി പകയോടെ അവനെ നോക്കി.

“എന്റെ മമ്മീ.. ഞാനയാളെ തല്ലിയൊന്നുമില്ല… അയാള് വെറുതേ പറഞ്ഞതാ…”

“അങ്ങിനെ വെറുതേയെന്തെങ്കിലും പറയുന്ന ആളല്ല ചന്ദ്രേട്ടൻ… അയാള് കുടുംബത്തിൽ പിറന്നവനാ… നിന്നെ പോലെ അനാഥനല്ല…”

സണ്ണിക്ക് നിയന്ത്രണം വിട്ട് തുടങ്ങിയിരുന്നു. അവന്റെ സ്വഭാവം വെച്ച് പൊട്ടിത്തെറിക്കേണ്ടതാണ്. പക്ഷേ, ഇവിടെയത് വയ്യ… ഇത് തന്റെ ഭാര്യയുടെ കുടുംബമാണ്.. ഇവിടെ ഒരു പ്രശ്നവും ഉണ്ടാക്കാൻ പാടില്ല.

“ഞാനയാളെ തല്ലിയിട്ടില്ല…തല്ലുമെന്ന് പറഞ്ഞു… കഴുത്തിനൊന്ന് പിടിക്കുകേം ചെയ്തു.. അതിന് വ്യക്തമായ കാരണവുണ്ട്….അതെന്താണെന്ന് അയാളോട് തന്നെ ചോദിച്ചാ മതി… ഇതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല…

💬 Comments

View all comments