0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 5 [സ്പൾബർ]

Author : Spulber Read All Parts 7.6K

ഉണർന്ന് കിടക്കുകയാണെങ്കിലും അവൾ വിളി കേട്ടില്ല.. മിയ വീണ്ടും വാതിലിലടിച്ചു…

“മമ്മീ… വാതില് തുറക്കാൻ…”

മിയക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു..

ബെറ്റി, മനസിൽ പ്രാകിക്കൊണ്ട് വന്ന് വാതിൽ തുറന്നു..

“എന്താടീ… ഉറങ്ങാനും സമ്മതിക്കില്ലേ നീ… ?”..

വാതിൽ തുറന്ന് ദേഷ്യത്തോടെ ബെറ്റി ചോദിച്ചു..

“മമ്മിയെ ഞാനുറക്കിത്തരാം… ചെറ്റത്തരം കാണിച്ചിട്ട് നേരത്തേ കിടന്നുറങ്ങിയാൽ ആരും അറിയില്ലെന്ന് കരുതിയോ… ?.”..

മിയ നിന്ന് ചീറി…

ബെറ്റി അമ്പരന്നു.. ഞാനെന്ത് ചെറ്റത്തരം കാണിച്ചു. ?

“ദേ… രാത്രി വിളിച്ചുണർത്തി അനാവശ്യം പറയരുത്.. ഞാനെന്ത് ചെറ്റത്തരം ചെയ്തെന്നാ… ?”..

“ഇല്ലേ… മമ്മിയൊന്നും ചെയ്തില്ലേ..?”..

മിയ, ബെറ്റിയെ പിടിച്ച് വലിച്ച് സെറ്റിയിലേക്കിരുത്തി..
സണ്ണി മൂന്നാല് കവറുകളുമായി ഹാളിലേക്ക് കയറി.. മുൻവാതിലവൻ അടച്ച് കുറ്റിയിട്ടു..
കവറുകളല്ലാം ടേബിളിലേക്ക് വെച്ചു..

“നീയെന്ത് ഭ്രാന്താടീ പറയുന്നേ… ?..
എനിക്കൊന്നും മനസിലാവുന്നില്ല…”

സെറ്റിയിൽ നിന്ന് എഴുന്നേൽക്കാൻ നോക്കിക്കൊണ്ട് ബെറ്റി പറഞ്ഞു.
മിയ വീണ്ടും അവളെ പിടിച്ചിരുത്തി.

“അങ്ങിനെയൊന്നും ചോദിച്ചാ മമ്മിക്ക് മനസിലാവില്ലെടീ… ഞാൻ ചോദിക്കാം…”

സണ്ണി, ബെറ്റിയുടെ മുന്നിലേക്ക് വന്നു.. അതോടെ ബെറ്റി പേടിച്ചു..

“മമ്മീ…ഒറ്റച്ചോദ്യം… എന്നെ തല്ലാൻ ആളെയിറക്കാൻ മമ്മി ചന്ദ്രനോട് പറഞ്ഞോ… ?”...

വിറച്ച് പോയി ബെറ്റി… താൻ ചന്ദ്രേട്ടനോട് ഫോണിൽ പറഞ്ഞത് ഇവരെങ്ങിനെ അറിഞ്ഞു… ?..

ഇല്ല… ഇവരൊരിക്കലും അറിയില്ല..ചന്ദ്രേട്ടൻ പറയില്ല… തല പോയാലും…

“പറ മമ്മീ… ഞങ്ങള് കേട്ടത് സത്യമാണോ… ?.. ഇച്ചായാനെ തല്ലാൻ ആളെയിറക്കാൻ മമ്മി പറഞ്ഞോ… ?”..

മിയ ദേഷ്യത്തോടെ ചോദിച്ചു.

“ഇല്ല…”

താഴോട്ട് നോക്കി ബെറ്റി പറഞ്ഞു..

“എന്നാലേ,മമ്മിയുടെ കാമുകനെ ഞങ്ങള് പിടികൂടി.. തോട്ടത്തില് റബ്ബർഷീറ്റ് മോഷ്ടിക്കാൻ വന്നതാ… അയാളാ

💬 Comments

View all comments