0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 6 [സ്പൾബർ]

Author : Spulber Read All Parts 4.4K

തോന്നിപ്പോയി മാർട്ടിന്..

ബെറ്റിയുടെ ഓരോ വാക്കിലും മാർട്ടിൻ,
സണ്ണിയോടൊപ്പം നിന്നാലുള്ള ദോഷങ്ങളും,തന്റൊപ്പം നിന്നാലുള്ള ഗുണങ്ങളും അവനെ ഓർമപ്പെടുത്തുന്നുണ്ടായിരുന്നു…

നല്ല വശ്യമധുരമായ സ്വരത്തിൽ, ഏതൊരാളെയും മയക്കാൻ ശക്തിയുള്ള, കാമത്താൽ പൊതിഞ്ഞ, ബെറ്റിയുടെ വാക്കുകൾ മാർട്ടിനേയും ഇളക്കുന്നുണ്ടായിരുന്നു..

വീടിന്റെയും, തോട്ടത്തിന്റെയും, മറ്റെല്ലാ സ്വത്തുക്കളുടേയും അധികാരം വീണ്ടും തന്റെ കയ്യിൽ വന്നാൽ, അതിൽ മാർട്ടിനുണ്ടാവുന്ന ലാഭവും അവൾ വിശദീകരിച്ച് പറഞ്ഞു..

അതിലൊന്നും മാർട്ടിന് വലിയ കമ്പം തോന്നിയില്ലെങ്കിലും, ബെറ്റി പറഞ്ഞ അടുത്ത വാചകം അവൻ മൂക്കും കുത്തി വീഴാൻ പോന്നതായിരുന്നു..

“തോട്ടം നോക്കി നടത്തുന്നത് ഞാനായിരിക്കണം,.. കടമുറികളുടെ വാടക പിരിക്കുന്നതും ഞാനായിക്കണം..എന്നെന്നേക്കുമായി സണ്ണിയെ ഒഴിവാക്കിയും തരണം… എങ്കിൽ… അന്ന് രാത്രി മാർട്ടിൻ കിടക്കുന്നത് എന്റെയൊപ്പം എന്റെ ബെഡ്റൂമിലായിരിക്കും…”

അതിൽ മാർട്ടിൻ വീണ് പോയി..

“ഈ പറഞ്ഞതെല്ലാം നിനക്ക് സമ്മതമാണെങ്കിൽ മാത്രം എന്റെ നമ്പർ സേവ് ചെയ്തേക്ക്… അല്ലേൽ എല്ലാം ഡിലീറ്റ് ചെയ്തേക്ക്… ഞാൻ നിനക്ക് വിളിച്ചിട്ടുമില്ല.. ഒന്നും പറഞ്ഞിട്ടുമില്ല.. നിനക്ക് താൽപര്യമില്ലെങ്കിൽ വിട്ടേക്കുക.. ഇനി ഇത് സണ്ണിയോട് പറഞ്ഞ് കൂടുതൽ പ്രശ്നത്തിനൊന്നും നിൽക്കണ്ട… മറ്റൊരാളെ തേടുന്നതിലും എനിക്കിഷ്ടം മാർട്ടിനെയാണ്… നീയെന്റെ കൂടെയുണ്ടെങ്കിൽ നമുക്ക് ആഘോഷപൂർവം ജീവിക്കാം… "

മാർട്ടിൻ മലർന്ന് കിടന്ന് കുറേ നേരം ആലോചിച്ചു..

ബെറ്റിയെന്ന മാദകത്തിടമ്പ് അവന്റെ മുന്നിൽ നഗ്നനൃത്തമാടി..ആ അപ്സരസിനെ വിട്ട് കളയാൻ അവന് തോന്നിയില്ല.. ഇത് തന്നെ തേടി വന്ന സൗഭാഗ്യമാണ്… ഇത് തട്ടിത്തെറിപ്പിക്കാനാവില്ല..

അവന് പിന്നെയൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.. ഫോണെടുത്ത് ബെറ്റിക്ക് വിളിച്ചു..

ഒറ്റ ബെല്ലിന് തന്നെ ബെറ്റി ഫോണെടുത്തു.. അവൾ കാത്ത് കിടക്കുകയായിരുന്നു.. അവൻ തിരിച്ച് വിളിക്കുമെന്ന് അവൾക്കുറപ്പായിരുന്നു..

“മാഡം… ഞാനെന്താണ് ചെയ്യേണ്ടത്..?’”...

മാർട്ടിന്റെ

💬 Comments

View all comments