0%

Chapter Title : പലിശക്കാരൻ മുസ്തഫ [കിടിലൻ ഫിറോസ്]

Author : Kidilan.Firos Read All Parts 121.9K

മുസ്‌തഫ അൻവറിനെ അങ്ങോട്ട് വിളിച്ചിട്ട് പറഞ്ഞു.

മാഡത്തിനെയും സാറിനെയും ഇവർക്ക് ഒരുക്കിയിട്ടുള്ള വീട്ടിലേക്ക് കൊണ്ട് പോയി വിട്ടിട്ട് വാ.

മുസ്തഫ റിനീഷിനെ നോക്കികൊണ്ട് പറഞ്ഞു

“ആ പിന്നെ സാറിനു ഒരു കുറവും വരുത്തരുതെന്ന അക്ബർ പറഞ്ഞിട്ടുള്ളത് അത് കൊണ്ട് സാറിന് എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി നാളെ സാറിന് ആശുപത്രിയിൽ പോകാൻ നേരമാകുമ്പോൾ അൻവർ കാർ ആയിട്ട് വരും കേട്ടോ “

അൻവർ കാറിൽ ഉണ്ടായിരുന്ന പെട്ടികൾ അയാളുടെ തലയിൽ എടുത്തു വെച്ച് അവരെയും കൂട്ടി അവർക്ക് ഒരുക്കിയിട്ടുള്ള വീട്ടിലേക്ക് പുറപ്പെട്ടു.

മുസ്തഫയുടെ വീട്ടിൽ നിന്ന് കുറച്ച് നടക്കാനുള്ള ദൂരം മാത്രമേ റിനിഷിനും സ്റ്റിഫിയക്കും ഒരുക്കിയിട്ടുള്ള വീടിനുണ്ടായിരുന്നുള്ളു.

അവരെയും കൊണ്ട് അൻവർ ഒരു ഓടിട്ട വീടിന്റെ മുന്നിലായി വന്ന് നിന്നു

ഓടിട്ട വിടാണെങ്കിലും കാണാൻ അത്യാവശ്യം കുഴപ്പമില്ലത്ത വിടായിരുന്നു അത് കമ്പുകൾ കൊണ്ട് വീടിന്റെ ചുറ്റും വെയ്ലി കെട്ടിയിട്ടുണ്ട് അത് കൂടാതെ ചെറിയ മുറ്റവും വീടിനുണ്ടായിരുന്നു

അൻവർ അവരെയും കൊണ്ട് വീടിന്റെ മുന്നിലേക്ക് നടന്നു

“സർ ഇതാണ് നിങ്ങളുടെ വിട് ബാക്കി മുതലാളി വരുമ്പോൾ സംസാരിച്ചാൽ മതി”

ഇതും പറഞ്ഞ് അൻവർ തലയിൽ വെച്ചിരുന്ന പെട്ടി ആ വീടിന്റെ വരാന്തയിൽ കൊണ്ട് വെച്ചു എന്നിട്ട് വീടിന്റെ താക്കോൽ റിനിഷിന് കൈമാറിയ ശേഷം അൻവർ അവിടെനിന്നും പോയി.

റിനിഷും സ്റ്റിഫിയയും ആ വീടിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി

ഒരു ഹാൾ ഉണ്ട് കൂടാതെ രണ്ട് മുറിയും അതിൽ ഒരു മുറി ലോക്ക് ആണ് വീടിന്റെ ഫ്ലോറിൽ ടൈൽസ് ഒന്നും ഇട്ടിട്ടില്ല അത്യാവശ്യം കുഴപ്പമില്ലത്ത അടുക്കളയും

💬 Comments

View all comments