Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]
ചോദിച്ചു.
" ഞാൻ നിന്നെ കെട്ടിപ്പിടിച്ചോട്ടേ"
"മ്മ്" അവൾ മൂളി..
അവളും അത് ആഗ്രഹിച്ചിരുന്നു എന്ന് തോന്നുന്നു. ഞാൻ അവളുടെ പുറകിൽ ചെന്ന് കൈകളിൽ കൈകൾ ചേർത്ത് വച്ച് അവളുടെ ദേഹത്ത് ചേർത്ത് കെട്ടിപ്പിടിച്ചു. ആ സമയത്ത് ആ ദൃശ്യങ്ങളും തണുത്ത കാറ്റും അവളുടെ സാമീപ്യവും എല്ലാം കൂടി എന്നെ ഏതോ ലോകത്തെത്തിച്ചു.ശരീരത്തിന് ഭാരമില്ലാത്തതു പോലെ തോന്നി.... ആ നിമിഷം ഞാൻ തീരുമാനിച്ചു... ഇവളെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ലാന്ന്.... നല്ലൊരു ജോലി കിട്ടിയിട്ട് അവളെ പ്രപ്പോസ് ചെയ്യണം.... കുറച്ചു സമയം കൂടി അങ്ങനെ നിന്ന് ഞങ്ങൾ തിരിച്ചിറങ്ങി.
ബ്രേക്ക് ഫാസ്റ്റും കഴിച്ച് ഞങ്ങൾ മൂകാബികയോട് വിട ചൊല്ലി. അന്നു വൈകുന്നേരത്തോടു കൂടി ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി. അന്നു ഞാൻ അവളുടെ കൂടെ ക്വാർട്ടേഴ്സിൽ തന്നെ നിന്നു. അന്നു യാത്രാ ക്ഷീണം കാരണം ഞങ്ങൾ തളർന്നുറങ്ങി. അവർ ചായയും കൊണ്ട് വിളിച്ചപ്പോളാണ് ഞാൻ എണീറ്റത്.
ഞങ്ങൾ ചായ കുടിച്ചു.
"ഡാ, നിന്റെ PSC പഠിത്തം എങ്ങനെ പോകുന്നു?"
" പ്രൊജക്ട് എല്ലാം കഴിഞ്ഞു, ഇനി അടുത്തത് വരുന്നത് വരെ സമയം ഉണ്ട്, നന്നായി പ്രിപ്പയർ ചെയ്യാം."
"ഇങ്ങനെ പഠിച്ച് നിനക്ക് psc കിട്ടിയതു തന്നെ.... ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്. നീ കുറച്ചു കാലത്തേക്ക് പ്രൊജക്ടുകൾ ഒന്നും ചെയ്യുന്നില്ല. എന്റെ കൂടെ ഇവിടെ നിന്ന് പഠിക്കും"
"അയ്യോ.. അപ്പോൾ എന്റെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും"
" നിന്റെ കാര്യങ്ങൾ ഞാൻ നോക്കും"
"ഹെയ് , അതൊന്നും ശരിയാകില്ല.. "
"അത് ശരിയാകും... നിനക്ക് പ്രശ്നമുണ്ടെങ്കിൽ നീ
💬 Comments
View all comments