Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]
അവളുടെ കയ്യിൽ കൊടുത്തു.
അത് കണ്ട അവൾ സന്തോഷത്തോടെ തുറന്ന് വായിച്ചു.
എന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു. എന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി.
"ഡാ,നീയത് നേടി, ഞാൻ ഭയങ്കര ഹാപ്പി ആണ് "
"സത്യം പറഞ്ഞാൽ ഇതിനു കാരണക്കാരി നീ ആണ്, നിന്റെ പ്രയത്നം കൂടിയില്ലായിരുന്നെങ്കിൽ എനിക്കിത് കിട്ടല്ല."
അവളുടെ കണ്ണ് നിറഞ്ഞിരുന്നു. എന്നോട് ഇരിക്കാൻ പറഞ്ഞ്, അവൾ അകത്ത് പോയി, മുഖം കഴുകി തുടച്ചു കൊണ്ട് വന്നു. അവളുടെ മുഖം ശാന്തമായിരുന്നു.
" ഇപ്പോൾ സ്ഥിര ജോലി ആയി, അതും KSEB യിൽ എഞ്ചിനീയർ, ഇനി ഒരു പെണ്ണ് കെട്ടാം, ഞാൻ നിന്റെ അമ്മയോട് പറയാം നല്ല ഒരു പെണ്ണിനെ നോക്കാൻ "
ഞാൻ ആകെ ഷോക്കായി, ഞാൻ ഈ ഒരു സംസാരം അവളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.
"എനിക്ക് ഇപ്പോൾ ഒന്നും വേണ്ട"
" ഇപ്പോൾ 31 വയസ്സായി, ഇനി എപ്പോളാ?, നീ ഒന്നും പറയണ്ട ഞങ്ങൾ നല്ലൊരു പെണ്ണിനെ കണ്ടു പിടിച്ചു തരും."
ഇതു കേട്ട, എന്റെ നെഞ്ചിൽ ഒരു കല്ലെടുത്തു വച്ചതു പോലെയായി.
"മ്... ഞാൻ പോകട്ടെ, കുറച്ച് പണിയുണ്ട് "
അതും പറഞ്ഞ് ഞാൻ ഇറങ്ങി നടന്നു.അവൾ പുറകെ നിന്ന് വിളിച്ചെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല.
കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ഞാൻ കരഞ്ഞു പോകുമായിരുന്നു.
വീട്ടിൽ എങ്ങനെയോ എത്തിച്ചേർന്ന ഞാൻ, ബാത്ത് റൂമിൽ കയറി പൈപ്പും തുറന്ന് വച്ച് പൊട്ടിക്കരഞ്ഞു. കുറേ സമയം കരഞ്ഞപ്പോൾ എന്റെ ആ ഭാരം കുറഞ്ഞതു പോലെ. ഞാൻ റൂമിൽ പോയി ബെഡിലേക്ക് വീണു.ഇയർഫോണിൽ പാട്ടും
💬 Comments
View all comments