Chapter Title : പളുങ്കു 2 [MACHU008]
എല്ലാം ഒന്നും കുടി നോക്ക്
;ആനി നീ അവളുടെ ബാഗ് ഒന്ന് നോക്കിയേ ........................എല്ലാം എടുത്തു വച്ചൊന്ന്..........
ആനി ;അഹ് ഞാൻ നോക്കാം ...................
ആനി ആമിയുടെ ബാഗ് ചെക്കുചെയ്‌തെല്ലാം ഉണ്ടെന്നു തീർച്ചപ്പെടുത്തി
അപ്പോഴേക്കും അച്ഛൻ ഒരു അയ്യായിരം രൂപ കൊണ്ട് എന്റെ കൈയിൽ തന്നിട്ട് ,,,,,ഒന്നിനും അവരെ ബുദ്ധിമുട്ടിക്കരുത് ,അവർ നമുക്കൊരു സഹായമാ ചെയ്യുന്നേ ...............നിനക്കെന്താവശ്യമുണ്ടെങ്കിലും ഇതിൽ നിന്നും ചെലവാക്കണം ..........എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയാൽ ഉടൻ എന്നെ വിളിക്കണം ............................
ശെരി അച്ഛാ.............................................................
തിങ്കളാഴ്ച രാവിലെ നാല് മണിക്ക് ഞാൻ അലാറം കേട്ടുണർന്നു ,,,,,,,,ഇന്ന് എൻട്രൻസ് എക്സാം ..... ..............ഞാൻ നേരെ പോയി കുളിച്ചിട്ടുവന്ന് ആറു മണിവരെ പഠിച്ചു .............
ആഹാരവും കഴിച് ഏഴുമണിയായപ്പോൾ ഞാൻ കൊണ്ട് പോകാനുള്ളതെല്ലാം എടുത്ത് പുറത്തേക്കിറങ്ങി .....
എല്ലാവരുടെയും മുഖത്തു tension ഉണ്ട് ...........അപ്പോഴേക്കും 'അമ്മ
"മോളെ സൂക്ഷിക്കണം ...............അറിഞ്ഞുകൂടാത്ത നാടാണ് ,.............................ഒറ്റക്കൊന്നും ഒരിടത്തും പോകരുത് ,,,,,,,,,,,,,,,,,,എല്ലാദിവസവും രാവിലെയും വൈകുന്നേരവും വിളിക്കണം .....................എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അപ്പോൾ തന്നെ അമ്മയെ വിളിക്കണം ...... പറഞ്ഞതെല്ലാം കേട്ടല്ലോ ........
ഞാൻ കേട്ടു ................... എന്ന അർഥത്തിൽ തല ആട്ടിയതും എല്ലാവരും എനിക്കോരോ ഉമ്മ തന്നിട്ട് ...................
വന്നേ റോഡിലേക്ക് പോകാം എന്നും പറഞ് അച്ഛൻ എന്റെ ബാഗുമായി നടന്നു ......പിറകെ ഞാനും അമ്മയും ചേച്ചിയും ...................
രാവിലെ ഏഴേകാൽ ആയപ്പോഴേക്കും അവർ എത്തി
അച്ഛനും ,അമ്മയും,ആനിയും എന്റ്റോടൊപ്പം കാർ വരെ വന്നു
അപ്പോഴാണ് കാറിൽ സുനിത ആന്റി {രോഷ്‌നിയുടെ 'അമ്മ )
നമ്മളെ കണ്ടതും അങ്കിളും സുനിത ആന്റിയും രോഷ്നിയും പുറത്തിറങ്ങി
സുനിത ആന്റിയെ എന്റെ വീട്ടുകാർ ആദ്യമായാണ് കാണുന്നത്
--------മോളെ യാത്ര അയക്കാനോ എല്ലാവരും ഇങ്ങറ്റം വന്നത് എന്ന് സുനിതന്റി ചോദിച്ചപ്പോൾ.......... ഒരു വേവലാതിയുള്ള ചിരിയാണ് എന്റെ വീട്ടുകാരുടെ മുഖത്ത് പ്രകടമായത്
ഇത്രയും ദൂരത്തേക്ക് മോളെ വിടുന്നതിലുള്ള ഒരു പേടി .......... എന്റെ 'അമ്മ അങ്ങനെ പറഞ്ഞപ്പോൾആന്റി നേരെ എന്റെ അമ്മയുടെ കൈയിൽ നിന്നും എന്റെ ബാഗ് മേടിച് കാറിന്റെ പിറകിലേക്ക് വച്ചിട്ട് ................തിരുച്ചു വന്ന് അമ്മയുടെ കൈയിൽ പിടിച്ചിട്ട്-ഒരു പേടിയും വേണ്ട
💬 Comments
View all comments