Chapter Title : പളുങ്കു 4 [MACHU008]
പുരേടത്തിന്റെ അറ്റത്തു .............റോഡിൽ നിന്നും ഏകദേശം 50 മീറ്റർ അകലെ യാണ് വീട് , ..................
സിറ്റ് ഔട്ട് ,ഹാൾ ,ഒരു ബെഡ്റൂം .കോമൺ ബാത്രൂം ഇതാണ് വീട് .......................അച്ചായന്റെ വീട്ടുകാരൊക്കെ അവിടെന്നു ഏകദേശം നൂറു മീറ്റർ അകലെ ആണ് താമസിക്കുന്നത്
ഞാനടക്കം മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് അവിടെ പഠിക്കുന്നത്
വൈകുനേരം നാലു മുതൽ ആറുമണി വരെ യാണ് ക്ലാസ്
,എന്റെ ഉപ്പ ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ സെക്യൂരിറ്റി ആയി ജോലി ചെയുന്നു .അവിടെ ആറുമണിവരെയാണ് ഡ്യൂട്ടി അപ്പോൾ എന്നെ വിളിക്കാൻ എത്തുമ്പോൾ ഏകദേശം ആറരയാകും ...........ഉപ്പക്കൊരു സ്കൂട്ടർ ഉണ്ട്, സീറ്റിന്റെ പിറകെ ഒരു സ്റ്റെപ്പിനിയുമായി ....................അതിലാണ് എന്റെ യാത്ര.
,എനിക്കൊരു വശം തിരിഞ്ഞിരുന്നു യാത്ര ചെയ്യാൻ അറിയില്ല അതിനാൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കാൽ ഈ സ്റ്റെപ്പിനിയുടെ മുകളിലൂടെ വയ്ക്കണം
ക്ലാസ് തുടങ്ങി ..............
കോളേജിൽ പഠിപ്പിക്കുമ്പോൾ പലതും മനസിലാകാറില്ലെങ്കിലും അച്ചായൻ അത് കിടു ആയിട്ട് പഠിപ്പിച്ചു തരും .........,പഠിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കണ്ട .
ഏഴുമാസത്തോളം കഴിഞ്ഞു പോയി ................... ഫസ്റ്റ് ഇയർ പരീക്ഷ അടുത്ത് വരുന്ന സമയം
ഒരു ദിവസം ക്ലാസ് കഴിഞ്ഞിട്ട് ഞാൻ അവിടെ കളിച്ചു നടക്കുന്നത് കണ്ട അച്ചായൻ എന്നെ വിളിച്ചിട്ട് ഒരു പാഠം എഴുതികൊടുക്കാൻ പറഞ്ഞു
ഞാൻ പരീക്ഷ എഴുതി മുക്കാൽ ഭാഗം എത്തിയതും ഉപ്പയുടെ സ്കൂട്ടറിന്റെ ശബ്ദം .............
അച്ചായൻ പുറത്തിറങ്ങി ഉപ്പയോട് "ചേട്ടാ അത്യവശ്യം വല്ലതും ഉണ്ടോ “
ഇല്ല ..........എന്താ അലക്സ് ?
ചേട്ടാ ...........പരീക്ഷ അടുത്തിരിക്കുകയാണ് എന്നൊരു ബോധ്യവും മുംതാസിന് ഇല്ല
💬 Comments
View all comments