Chapter Title : പളുങ്കു 7 [MACHU008]
ജീപ്പ് നേരെ ക്ലാസ് റൂമിന്റെ അടുത്ത് കൊണ്ട് പോയി നിർത്തി
എല്ലാവര്ക്കും നന്ദി പറഞ്ഞിട്ടു ഞാൻ ക്ലാസ്സിലേക്ക് ഓടിക്കയറി .............................. പ്രാക്ടിക്കൽ എക്സാം നല്ല എളുപ്പമായിരുന്നു .....എനിക്ക് എല്ലാ റീഡിങ്ങും കൃത്യമായി കിട്ടി ........
4 30 എക്സാം കഴിഞ്ഞതും അതുവരെ ചാറി നിന്നിരുന്ന മഴ നല്ല രീതിയിൽ പെയ്യാൻ തുടങ്ങി ........ഞാൻ നടന്നു ബസ് സ്റ്റാൻഡിൽ വന്നപ്പോൾ സ്റ്റോപ്പിൽ ആരും ഇല്ല ................
അയ്യോ ബസ് വിട്ടില്ലെ ..........ഇതുവരെ .............
ഞാൻ സങ്കോചത്തോടെ അവിടുത്തെ കടയിൽ കയറി .............”ചേട്ടാ ......... പട്ടണത്തിൽ നിന്നും ബസ് വന്നു തുടങ്ങിയോ ..................”
അഹ് .............ഉച്ചക്കൊക്കെ ഉണ്ടായിരുന്നു മോളെ ..............വൈകുനേരം ഞാൻ ശ്രദിച്ചില്ല ...............
ഞാൻ തിരിച്ചു സ്റ്റോപ്പിൽ ചെന്ന് നിന്നപ്പോൾ പല ഭാഗത്തേക്കും ഉള്ള ബസുകൾ പോകുന്നുണ്ട് ,......എന്റെ കൂടെയുള്ള കുട്ടികൾ എല്ലാം പോയി
മണി 5 30 ആയിട്ടും ഇതുവരെ പട്ടണത്തിലേക്കുള്ള ബസ് ഒന്നും വന്നില്ല ......
മഴ കാരണം ഇരുട്ട് വീഴുന്നു...................അവിടത്തെ കടക്കാർ എല്ലാവരും അടിച്ചിട്ട് പോയി ......ഇപ്പോൾ ഞാൻ മാത്രം ആ പെരു മഴയത്തു ഒറ്റയ്ക്ക് ബസ് സ്റ്റോപ്പിൽ നില്കുന്നു ................
വല്ലപ്പോഴും ഓടുന്ന ഒന്നോ രണ്ടോ വാഹനങ്ങൾ അതൊഴിച്ചാൽ റോഡ് വിചനമായി കിടക്കുന്നു .....................
സ്റ്റോപ്പിൽ ആണ് നിൽകുന്നതെങ്കിലും മൂടൽ മഞ്ഞും കാറ്റിന്റെ വിശറി കൂടി ആയപ്പോഴേക്കും ഞാൻ ആകെ നനഞ്ഞു ..............
തണുപ്പും കാറ്റും ഭയവും കൂടി ആയപ്പോൾ ഞാൻ ആകെ നിന്ന് വിറക്കാൻ തുടങ്ങി .............
കുറച്ചു കഴിഞ്ഞതും ദൂരെ നിന്നും രണ്ടു പേർ നടന്നു വരുന്നത് കണ്ടു,,,,,,,
അവർ ബസിൽ പോകാൻ വരുന്നവർ ആകണമേ എന്ന് സകല ദൈവങ്ങളെയും വിളിച് പ്രാർത്ഥിച്ചു
. അവർ അടുത്തെത്തിയപ്പോഴാണ് എനിക്ക് ശോസം നേരെ വീണത്- ആന്റിയും .......................അങ്കിളും
അഹ് .............മോളെ ........നിന്റെ കാര്യം ആലോചിച്ചായിരുന്നു നമുക്ക് ടെൻഷൻ ........എന്ന് പറഞ് അവർ സ്റ്റോപ്പിൽ കയറിയതും ഞാൻ ചെന്ന് ആന്റിയെ കെട്ടിപ്പിടിച്ചു
അത്രയും നേരം അനുഭവിച്ച മാനസിക സങ്കർഷം ഒരു കരച്ചിലായി പുറത്തേക്കു വന്നു .....................
ആന്റി എന്റെ തലമുടിയിൽ തലോടിയിട്ടു .....................
ആന്റി
💬 Comments
View all comments