Chapter Title : പളുങ്കു 7 [MACHU008]
ആരോ എന്റെ കൈയിൽ കയറി പിടിച്ചു ..........ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കിയതും അയാളുടെ ഭാര്യ "മോളെ പതുക്കെ നോക്കി ഇറങ് "...
ഞാൻ അവരെ നോക്കി ചിരിച്ചിട്ട് ബസിൽ നിന്നറങ്ങി ................
താങ്ക്സ് ആന്റി .....................
അയാളുടെ ഭാര്യ ആയതു കൊണ്ട് ഞാൻ കൂടുതൽ ഒന്നും സംസാരിക്കാതെ വീട്ടിലേക്കുള്ള ബസിൽ കയറി സ്ത്രികളുടെ സീറ്റിൽ പോയിരുന്നു .............
അവരും അതെ ബസിൽ ആണ് കയറിയത് ...........
ഞാൻ വീട്ടിലെത്തി കാലിൽ കുട്ട വീണ കാര്യം പറഞ്ഞതുംഅച്ഛൻ എന്നെ ആശുപത്രയിൽ കൊണ്ട് പോയി കാണിച്ചു ............
.ദൈവം സഹായിച് ചതവ് മാത്രമേ ഉണ്ടായിരുന്നുള്ളു .........ഒരു ബാൻഡേജും കെട്ടി വിട്ടു ...................
രാത്രി ചൂട് വെള്ളത്തിൽ കാല് കഴുകി കിടന്നതും ക്ഷിണത്താൽ നന്നായി ഉറങ്ങി .............
രാവിലെ ഉണർന്നപ്പോൾ കാലിലെ വേദന കുറച്ചു കുറവുണ്ട് .............
ഇന്ന് കോളേജിൽ പോകുമ്പോൾ ബസിൽ ആരെങ്കിലും എന്റെ കാലിൽ ചവിട്ടിയാലോ ..............? .............
എന്റെ മനസ്സിലേക്ക് ഓടി വന്ന ഈ ചോദ്യത്തിന് കുറെ നേരം ചിന്തിച്ച ശേഷം ഞാനൊരു ഉത്തരം കണ്ടത്തി .....
ഇന്ന് പതിവിലും നേരത്തെ പോകാം അങ്ങനെയാണെങ്കിൽ ചിലപ്പോൾ സീറ്റ് കിട്ടാൻ സാധ്യതയുണ്ട് .
പിന്നെയും കിട്ടില്ലെങ്കിൽ ഒരേ ഒരു പോം വഴി മാത്രമേ ഉള്ളു -.".ഇന്ന് അവരുടെ സീറ്റിന്റെ ഭാഗത്തു നിന്ന് യാത്ര ചെയ്യണം ..........."
ചിലപ്പോൾ അയാൾ ശല്യപെടുത്തുമായിരിക്കും പക്ഷെ ഇന്നലെ ഞാൻ അനുഭവിച്ച അത്രയും ശല്യം സഹിക്കേണ്ടിവരുലല്ലോ ....!.
നേരത്തെ ഡിപ്പോയിൽ എത്തണം എന്ന് തീരുമാനിച് പരിപാടി തുടങ്ങിയെങ്കിലും ഞാൻ എത്തിയപ്പോൾ മണി 7 40
💬 Comments
View all comments