Chapter Title : പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 2 [MKumar]
മാറാൻ അവൾ ആഗ്രഹിക്കുന്നു....
"ഇനി ഇവിടെ കൂടുതൽ ദിവസം നിൽക്കുന്നത് ശരിയല്ല... ഇയാൾ ആയിട്ട് ഒരു രാത്രി മാത്രം ആണ് ഞാൻ ചിലവിട്ടത്.. എന്നാൽ ഇന്ന് ഇയാളുടെ ഭാര്യയാവാൻ എന്റെ മനസ്സ് കൊതിക്കുന്നു എന്തിനാണ് എന്ന് എനിക്ക് മനസിലാവുന്നില്ല.. എന്തായാലും അയാളുടെ ഭാര്യയായി മാറുന്നതിന് മുൻപ് എവിടുന്ന് കടക്കാൻ ഉള്ള മാർഗം നോക്കണം..."
"ഇന്നലത്തെ പോലെ ഓടി രക്ഷപ്പെടാൻ പറ്റില്ല, ഇവിടുത്തെ വഴികൾ അറിയുന്ന ആളുകൾ വഴി മാത്രമേ എനിക്ക് ഇവിടെ നിന്ന് രക്ഷപ്പെടാൻ പറ്റുള്ളൂ..."
അപ്പോൾ ആണ് ഇന്നലെ കണ്ടാ ചേച്ചിമാർ വിറക് വെട്ടാൻ വരുന്നത് അവൾ കണ്ടത്....
ചേച്ചി 1 : സുമതി, നീ ഇന്ന് പണിക്ക് പോയില്ലേ...?
അപ്പോൾ ആണ് അവൾക്ക് ജോലി ഉണ്ടെന്ന് തന്നെ അഭിരാമി അറിയുന്നത്...
(എന്നാൽ ഇതെന്നൊന്നും അയാൾ എന്നോട് പറഞ്ഞിട്ടില്ല... ) എന്തായാലും അത് ഇവരോട് അറിയിക്കണ്ട എന്ന് രീതിയിൽ അവൾ..
" ഇല്ല ചേച്ചി.. "
ചേച്ചി 1 : എന്നാൽ നീ ഞങ്ങളുടെ കൂടെ വിറക്ക് വെട്ടാൻ വരുന്നോ...
ഇവരുടെ കൂടെ പോയാൽ പുറത്ത് കടക്കാൻ ഉള്ള വഴി കണ്ടെത്താം അഭിരാമിക്ക് തോന്നിയത് കൊണ്ട് അവൾ അവരുടെ കൂടെ പോയി..
ചേച്ചി 2 : നീ ഇപ്പൊ എന്താ പണിക്ക് പോവാതെ വീട്ടിൽ തന്നെ ഇരിക്കുന്നേ..
ചേച്ചി 1 : അവൾക്ക് ഇനി എന്തിനാ ജോലി.. ഈ സ്ഥലം മൊത്തം ഇവളുടെ കെട്ടിയോന്റെ പേരിൽ മേനോൻ സാർ വെറുതെ കൊടുത്തത് അല്ലേ...അപ്പോൾ ഇവിടെ തന്നെ പണി എടുത്താൽ ഇവർ ജീവിക്കാം...
(അപ്പോൾ ഇത് എന്റെ അച്ചാച്ചന്റെ സ്ഥലം ആയിരുന്നോ... ഞാൻ അപ്പോൾ വേറെ എവിടെയും അല്ല എന്റെ നാട്ടിൽ തന്നെ എവിടെയോ ആണ്... പക്ഷേ ഇയാൾക്ക് എങ്ങനെ ഇത് കിട്ടി.. അച്ചാച്ചന്റെ കയ്യിൽ നിന്ന് വേണ്ടിക്കാൻ ഉള്ള സാമ്പത്തികം ഇയാളുടെ കയ്യിൽ ഇല്ല... എന്നാൽ അച്ചാച്ചൻ ഇയാൾക്ക് വെറുതെ കൊടുത്തതാവും... എന്നാലും എന്തിനാ അച്ചാച്ചൻ ഈ ഭൂമി ഒരാൾക്ക് വെറുതെ കൊടുത്തേ...)
ചേച്ചി 2 : എനിക്ക് ഇവളുടെ കെട്ടിയോൻ മേനോൻ സാറിനെ പറ്റിച്ചു വേണ്ടിച്ചതാണ്
💬 Comments
View all comments