Chapter Title : പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 3 [MKumar]
വിചാരം ഉണ്ടോ... എല്ലാം സമയം എന്റെ പുറകെ അല്ലേ...
അവൾ അയാളെ ഓർത്ത് ചിരിച്ചു... അവൾ കുളത്തിന്റെ അടുത്ത് പോയി ഇരുന്നു.... അഭിരാമി ഇപ്പോഴത്തെ തന്റെ ജീവിതം ആലോചിച്ചു ഇരുന്നു...
അഭിരാമി... അഭിരാമി....
ആരാണ്...
അവൾ താഴെ കുളത്തിലേക്ക് നോക്കിയപ്പോൾ ജീൻസും ഷർട്ടും ഇട്ട അവളുടെ പ്രതിരൂപം...
ആരാണ് നീ...
പ്രതിരൂപം : നിന്റെ മനസ്സ്... നീ മറന്നു പോയ ഒരു കാര്യം ഓർമിപ്പിക്കാൻ വന്നതാണ്...
അവൾ ഒന്ന് ആലോചിച്ചു....
" എന്ത് കാര്യം "
പ്രതിരൂപം : ഈ നരകത്തിൽ നിന്ന് ഓടി പോവാൻ... ഈ അസുരന്റെ കൈയിൽ നിന്ന് രക്ഷപ്പെടാൻ....
" രാജേട്ടൻ അസുരൻ അല്ല.... സ്നേഹമുള്ള മനുഷ്യൻ ആണ്... എന്റെ ഭർത്താവ് ആണ്..."
പ്രതിരൂപം : നിന്റെ ഭർത്താവ് ഇയാൾ അല്ല... ഗൾഫിൽ ഉള്ള മുഹമ്മദ് ആണ്...
അവൾ ആ രൂപത്തെ ഒന്ന് രൂക്ഷമായി നോക്കി...
പ്രതിരൂപം : നീ എന്തിനാണ് ഇങ്ങനെ നോക്കുന്നേ... ഞാൻ സത്യം ആണ് പറഞ്ഞത്.... നീ വേഗം ഇവിടെ നിന്ന് ഓടി പോകാൻ നോക്ക്... എന്നിട്ട് ഗൾഫിൽ പോവണം....
" എന്തിന്... "
പ്രതിരൂപം : എന്ത്.... നിനക്ക് ജീവിക്കണ്ടേ... ആർഭാടമായി... അടിച്ചുപൊളിച്ചു ജീവിക്കണ്ടേ....
" അതിന് ഞാൻ ഇവിടെ ജീവിക്കുന്നുണ്ട്.."
പ്രതിരൂപം : എങ്ങനെ? അയാളുടെ ആട്ടും തുപ്പും കേട്ടോ... ഒരു അടിമ ആയിട്ടോ.... അതോ നീ ഒരു കൂലിപ്പണിക്കാരന്റെ ഭാര്യ ആയി ജീവിക്കാൻ ആണോ... ആഗ്രഹിക്കുന്നത്..
" അടിമയോ... ഞാൻ അല്ലേ അവിടെത്തെ ആളുകളെ അടിമ ആയി വച്ചത്... ഇവിടെ എന്നെ അടിമയായി വച്ച ഒരു ദിവസം ഉണ്ടോ... എല്ലാം ദിവസം രാജേട്ടൻ എന്റെ ആഗ്രഹം ചോദിച്ചിട്ടാണ് ജോലിക്ക് പോകുന്നത്... അദ്ദേഹം വരുന്നത് വരെ ഇവിടെ ഞാൻ സ്വതന്ത്രയാണ്... അദ്ദേഹം വന്നാലും എന്റെ ആഗ്രഹത്തിന് എതിരായി ഒന്നും പ്രവൃത്തിചിട്ടില്ല.... "
പ്രതിരൂപം : അതിന് നീ അയാളുടെ ഭാര്യ ആയി ജീവിക്കാൻ പോവണോ... സുമതി ആയിട്ട്...
"അത്......"
പ്രതിരൂപം : ഇനി യഥാർത്ഥ സുമതി വന്നാൽ ഇയാൾ നിന്നെ വിട്ട് പോവില്ല എന്ന് എന്താ ഉറപ്പ്...
💬 Comments
View all comments