Chapter Title : പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും [MKumar]
"അയാൾ വരുമ്പോൾ തന്നെ കാര്യം പറയാം... "
അയാൾ മരം വെട്ടിയ ശേഷം വീടിന്റെ ഉള്ളിലേക്കു കടന്നു .... ഞാൻ അയാളോട് " ഞാൻ അല്ല എന്റെ പോലെ ഇരിക്കുന്ന വേറെ ആള് ആണ് നിങ്ങളുടെ ഭാര്യ " എന്ന് പറയാൻ പോയതും അയാൾ തോർത്ത് മുണ്ട് എടുത്തു കുളിക്കാൻ പോയി... ഞാൻ പുറകിലൂടെ അയാളെ വിളിച്ചെങ്കിലും അയാൾ നിന്നില്ല ......
അയാൾ കുളി കഴിഞ്ഞ് വന്നതും...
"അതെ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു... "
"നീ എന്റെ ഭാര്യ അല്ല എന്ന് വീണ്ടും പറയാൻ വരുന്നെങ്കിൽ, ഇനി ചെക്കിട്ടത്തു അടി ആവും മറുപടി.."
അയാൾ പറഞ്ഞത് കേട്ട് ഞാൻ പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു....
"ഞാൻ പുറത്തേക്ക് പോവാണ്... ഞാൻ വരുമ്പോഴേക്കും നീ വല്ലതും തിന്നാൻ ഉണ്ടാക്കി വയ്ക്കു..... "
അത് പറഞ്ഞു അയാൾ പോയി...കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പുറത്തേക്കു പോയി... കുറെ ദൂരം പോയി കഴിഞ്ഞപ്പോൾ ആണ് എനിക്ക് വഴി തെറ്റി എന്ന് മനസിലായത്.... അവസാനം ഞാൻ പല വഴിയിലൂടെ പോയി പെട്ടെന്ന് മുൻപിൽ രാജൻ വന്നു...
" നീ എന്താ എവിടെ.... "
"ഞാ... ഞാൻ ഭക്ഷണം വയ്യ്ക്കാൻ എന്തെങ്കിലും സാധനം കിട്ടോന്ന് അറിയാൻ.... "
" ഈ കാട്ടിൽ.... സത്യം പറയീ ഡീ ..."
അയാൾ അലറി....
" അത്.... ഞാൻ നിങ്ങളുടെ ഭാര്യ അല്ല... "
അത് പറഞ്ഞതും 'ഠപ്പേ...' എന്റെ മുഖത്ത് അയാളുടെ കൈ വീണു....
" നീ ഇത് ചോദിച്ചു വാങ്ങിയതാ.... ഞാൻ മുൻപ് നിന്നോട്
💬 Comments
View all comments