Chapter Title : പണയപ്പണ്ടങ്ങൾ 1 [Dr. Wanderlust]
കല്യാണിയമ്മ പറഞ്ഞത് കേട്ട് സുഷമ്മയും, കാവ്യയും വിളറിപ്പോയി..
"നിങ്ങൾക്ക് ആർക്കെങ്കിലും ഇത് സമ്മതമല്ലെങ്കിൽ പണം തിരികെ ഏൽപ്പിച്ചു പത്രം തിരികെ വാങ്ങാം. അതും അവൻ പറഞ്ഞിട്ടുണ്ട്. " കല്യാണിയമ്മ അകത്തേക്ക് നടന്നു. കാവ്യയും, സുഷമ്മയും ആ പോക്ക് നോക്കി നിന്നു.
-------------------------------------------------------------
പണം കിട്ടിയ അന്ന് തന്നെ കലേഷ് പോയി. ബോംബെയ്ക്കാണ് പോകുന്നതെന്നും, എന്തോ അവധി വ്യാപാര ഇടപാട് ആണെന്നും, എപ്പോഴും വിളിക്കാൻ കഴിയില്ല എന്നും മാത്രം പറഞ്ഞു.
പിന്നീട് രണ്ടാഴ്ച കഴിഞ്ഞാണ് കലേഷ് വിളിച്ചത്. വന്ന കാര്യങ്ങൾ ശരിയായി എന്നും, ബിസിനസ് കുഴപ്പമില്ല എന്നുമൊക്കെ പറഞ്ഞു. ദിവസവും വിളിക്കുന്ന കാര്യം സുഷമ പറഞ്ഞപ്പോൾ അതൊക്കെ ഇപ്പോൾ നടക്കില്ല, പൂർണ്ണ ശ്രദ്ധ ബിസ്സിനെസ്സ്ൽ വേണമോന്നൊക്കെ കലേഷ് പറഞ്ഞപ്പോൾ എല്ലാവരും സന്തോഷിച്ചു.
അടുത്ത രണ്ടു മാസങ്ങളിൽ കൃത്യമായി പണവും അക്കൗണ്ട്ൽ എത്തി. അതോടു കൂടി എല്ലാവർക്കും സമാധാനമായി. എന്നാൽ ജനുവരി ആയപ്പോൾ കലേഷിന്റെ ഫോൺ എത്തി, ബിസിനനെസ്സിൽ എന്തൊക്കെയോ പ്രശ്നങ്ങൾ വന്നു അതിനാൽ ഡൽഹിക്ക് പോകുകയാണെന്നും, സേവിച്ചനോട് ഒന്ന് അവധി പറയണമെന്നും പറഞ്ഞു.
അത് കേട്ടതോടെ കല്യാണിയമ്മയുടെ നല്ല ജീവൻ പോയി. ജനുവരിയിലെ അടവ് മുടങ്ങി, പക്ഷേ സേവിച്ചൻ അവരെ വിളിച്ചില്ല. അത് അവർക്കൊരു ആശ്വാസമായി. ഡേറ്റ് കഴിഞ്ഞപ്പോൾ അവർ നേരിട്ട് ചെന്ന് സേവിച്ചനെ കണ്ടു.
താനിതു കല്യാണിയമ്മയോട് മുൻപേ പറഞ്ഞതല്ലെ എന്ന് മാത്രം അയാൾ പറഞ്ഞു. വേറൊന്നും പറഞ്ഞില്ല. അടുത്ത മാസം തന്നാൽ മതിയെന്ന് പറഞ്ഞു വിട്ടു. പക്ഷേ അടുത്ത രണ്ടു മാസവും പണം അടക്കാൻ ആയില്ല.
മൂന്നാം തവണ അടവ് മുടങ്ങിയപ്പോൾ സേവിച്ചൻ അവരെ തേടിയെത്തി.
💬 Comments
View all comments