Chapter Title : പഞ്ചാമൃതം [Grace]
നീ എന്താ വേണ്ടത് എന്ന് തീരുമാനിച്ചു പറയാൻ പറഞ്ഞു അങ്ങനെ ഞാൻ ആലോചിച്ച് പാചകത്തോട് താല്പര്യം ഉണ്ടായിരുന്ന ഞാൻ ഒരു ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു
അതിന്റെ കൂടെ ഒരു ബേക്കറിയും തുടങ്ങാൻ തീരുമാനിച്ചു കാരണം അവിടെ ഞങ്ങളുടെ ചുറ്റുവട്ടത്ത് അന്ന് നല്ലൊരു ബേക്കറിയോ ഹോട്ടൽലോ ഉണ്ടായിരുന്നില്ല. ഒരു വലിയ മുറി കണ്ടെത്തി കട
തുടങ്ങുവാൻ തീരുമാനമായി. എനിക്കും കുറച്ച് സ്ഥലവും ഒരു വീടുമുണ്ടായിരുന്നു പക്ഷേ ഞാൻ അമ്മാവന്റെ വീട്ടിൽ ആയതുകൊണ്ട് വീടിനെല്ലാം ചെറിയ കേടുപാടുകൾ സംഭവിച്ചായിരുന്നു. എന്റെ സ്ഥലത്തിന്റെ ആധാരം കാർഷിക ബാങ്കിൽ പണയം വെച്ച് പണം കണ്ടെത്തുകയും അതിൽനിന്ന് എന്റെ കട തുടങ്ങുകയും ചെയ്തു. അങ്ങനെ ഒരു 20 വയസ്സായപ്പോഴേക്കും സ്വന്തമായി സ്ഥാപനo നടത്തിക്കൊണ്ടു പോകാനുള്ള ധൈര്യവും ലഭിച്ചു.
അങ്ങനെ കടയും കച്ചവടങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ഞാൻ എന്റെ നായികയെ കണ്ടുമുട്ടുന്നത് പേര് സിനിമോൾ അവൾ ആ സമയം നേഴ്സിങ് പഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവിടെയുള്ള ഒരു ബസ് സ്റ്റോപ്പിൽ നിന്നാണ് അവൾ ഡെയിലി പഠനത്തിന് പോയിക്കൊണ്ടിരുന്നത്. അങ്ങനെ ഞാൻ അവിളെ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നെ പരസ്പരം നോട്ടങ്ങളായി പതുക്കെ പതുക്കെ കടയിലേക്ക് വരാൻ തുടങ്ങി. പിന്നെ സ്ഥിരമായി വരാൻ തുടങ്ങി. അന്ന് ഒരു ദിവസം ഞാൻ അവൾക്കൊരു പേപ്പറിൽ എന്റെ ഫോൺ നമ്പർ എഴുതി കൊടുത്തു. എനിക്കൊരു കാര്യം പറയാനുണ്ട് ഒന്ന് വിളിക്കാൻ പറഞ്ഞു. അവൾ വിളിച്ചു ഞാൻ എന്റെ മനസ്സ് തുറന്നു. പക്ഷേ അവൾ ആദ്യം സമ്മതിച്ചില്ല രണ്ട് ജാതിയാണ് നമ്മൾ ചേരില്ല എന്ന് ഒരുപാട് കാരണങ്ങൾ പറഞ്ഞു. അവസാനം ഞാൻ അവളെ കൊണ്ട്
💬 Comments
View all comments