Chapter Title : പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ...[ഹരൻ]
മനസ്സ് ചായാതിരിക്കാന്‍, ഭാവിയില്‍ അവളെ വേദനിപ്പിക്കാതിരിക്കാന്‍ വീണ്ടും ഞാന്‍ വിശാലിന്‍റെ ഒപ്പം പല പല ഡാന്‍സ് ബാറുകളും, ലേഡീസ് ബാറുകളും സന്ദര്‍ശിച്ചു.
അനിവാര്യമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടായപ്പോള്‍ വിശാലും ഞാനുമെല്ലാം കാലത്തിന്‍റെ കൈ പിടിച്ച് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയിറങ്ങി. മുംബയിലെ ബിസിനസ്സെല്ലാം അനിയനെ ഏല്‍പ്പിച്ചു വിശാല്‍ ദുബായിലേക്ക് ചേക്കേറുകയും കാലാന്തരത്തില്‍ അവിടെ വച്ചു പരിചയപ്പെട്ട ഒരു മലയാളിപ്പെണ്‍കുട്ടിയെ കല്യാണം കഴിക്കുകയും ചെയ്തു. ഏകപത്നീവൃതവുമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന അവനും ഇന്നും ചഞ്ചല ചിത്തനായ ഞാനും പഴയ ഓര്‍മ്മകള്‍ ഇടയ്ക്കിടെ പൊടി തട്ടിയെടുക്കാറുണ്ട് വല്ലപ്പോഴും കാണുമ്പോള്‍, അപ്പോഴെല്ലാം ഞങ്ങളെ പലപ്പോഴായി സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച, ഇനി ഒരിക്കലും കാണാന്‍ സാധ്യതയില്ലാത്ത പലരുടെയും ഓര്‍മ്മയില്‍ ഞങ്ങൾ നിശബ്ദരാകാറുമുണ്ട്.
അതെ, എനിക്ക് മുംബൈ ഒരസാധ്യ നഗരമാണ്. ഒരിക്കലും മടുപ്പിക്കാത്ത, ഒരിക്കലും പുതുമ നശിക്കാത്ത ഒരസാധ്യ നഗരം. ഓർമ്മകൾ മരിക്കുന്നില്ല, മരിക്കുന്നത് നമ്മളിലെ മനുഷ്യൻ മാത്രം.
ഹരൻ.....
💬 Comments
View all comments