Chapter Title : പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ...[ഹരൻ]
ഡര്‍ത്താബെ, പൈസാ ദേഗാ തൊ നങ്കാ നാച്ചേങ്കേ യെ ചൂത്തിയാ ലോഗ് മേരെ സാംനെ" വിശാല്‍ ഉള്ളത് കൊണ്ട് എനിക്കും പേടിയൊന്നും തോന്നിയില്ല, മുംബയില്‍ കാശ് കൊണ്ട് നടക്കാത്തതായി എന്താ ഉള്ളത്. വിശാല്‍ കാറിനു വെളിയിലിറങ്ങി ഒരു സിഗരെറ്റ് കത്തിച്ചു. ഞാന്‍ മനസ്സില്‍ വിചാരിച്ചു, "ഹോ ഭയങ്കരന്‍, പോലീസിന്‍റെ മുന്‍പില്‍ സിഗരെറ്റ് വലിക്കുകയോ, നാട്ടിലെങ്ങാനും ആവണം" ഞാനും വെളിയിറങ്ങി ഒരു സിഗരെറ്റ് കത്തിച്ചു.
നീ വരണ്ട ഇത് ഞാന്‍ നോക്കിക്കോളാം എന്ന അര്‍ത്ഥത്തില്‍ കൈ കാണിച്ചു കൊണ്ട് വിശാല്‍ പോലീസിന്‍റെ അടുത്തേക്ക് പോയി. പക്ഷേ സംസാരം എനിക്ക് കേള്‍ക്കാമായിരുന്നു. പോലീസ് ചോദിക്കുന്നുണ്ടായിരുന്നു, "എവിടെ പോകുന്നു, ആരാ കാറില്‍, ഏതാ ആ പെണ്ണുങ്ങള്‍, ഡ്രഗ്സ് ഉണ്ടോ" എന്നെല്ലാം. ഒരു കൂസലുമില്ലാതെ വിശാല്‍ ഇങ്ങനെ പറയുന്നത് കേട്ട് ഞാന്‍ അത്ഭുതപെട്ടു, "പെണ്‍കുട്ടികള്‍ രണ്ടും കേസ് കേട്ടുകള്‍ ആണ് സാറേ, കൂടെയുള്ളത് എന്‍റെ സുഹൃത്തും, ഡ്രഗ്സ് ഇല്ല രണ്ട് ബിയര്‍ അടിച്ചിട്ടുണ്ട്, സാറിനിപ്പോ എന്താ വേണ്ടേ" അത് കേട്ട് പോലീസുകാര്‍ ചോദിക്കുന്നത് കേട്ടു, "എന്താടാ നിന്‍റെ സ്വരത്തിനൊരു ബലം" "എന്ത് ചെയ്യാനാ സാറേ ജോലി അങ്ങനെയായിപ്പോയില്ലേ", അവൻ പറഞ്ഞു. ബാര്‍ മുതലാളിയാണെന്നറിഞ്ഞപ്പോള്‍ അവര്‍ അയഞ്ഞതും, നൂറിന്റെ രണ്ട് നോട്ടുകള്‍ കൊടുത്തു അവന്‍ തിരിച്ചു വന്നു കാറിൽ കേറുന്നതും ഞാൻ നോക്കിനിന്നു.
കൂടെയുള്ള പെണ്‍കുട്ടികള്‍ രണ്ടും എത്ര മാത്രം സന്തോഷത്തിലാണ് എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അല്‍പ നേരത്തെക്കാണെങ്കിലും, തങ്ങളെ നന്നായി കെയര്‍ ചെയ്യുന്ന, നോട്ടം കൊണ്ട് പോലും നോവിക്കാത്ത രണ്ട് യുവാക്കളൊടൊപ്പം ചിലവഴിക്കുന്ന സമയം ജീവിതത്തില്‍ വളരെ വിരളമായി മാത്രം കിട്ടുന്നതാണെന്ന് അവര്‍ക്കറിയാമായിരുന്നു. അന്ന്
💬 Comments
View all comments