0%

Chapter Title : പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ...[ഹരൻ]

Author : Kambikathakal Read All Parts 269

കൊഴുപ്പിക്കാന്‍ വേണ്ടി സിഗരെറ്റ്‌ വായില്‍ വലത്തേ സൈഡില്‍ കടിച്ചു പിടിക്കുമായിരുന്നു ഞാന്‍. അതെനിക്കൊരു നിര്‍ബന്ധമായിരുന്നു. കാര്യം പൊതുസ്ഥലത്ത് പുകവലി നിരോധിച്ചതാണെങ്കിലും അവിടങ്ങളിലൊന്നും അതൊരു പ്രശ്നമായിരുന്നില്ല. അവര്‍ ദിവസവും കാണുന്ന, കാമം കണ്ണുകളിലും കൈകളിലും നിറച്ചു നടക്കുന്ന സാധാരണക്കാരായ കസ്റ്റമേഴ്സ് ഞങ്ങളുടെ മുന്‍പില്‍ വെറും കീടങ്ങള്‍ ആയി മാറും.

ഏതു ബാറിലാണെങ്കിലും എന്ട്രന്സില്‍ നില്‍ക്കുന്ന പാറാവുകാരന്‍റെ കയ്യില്‍ ആദ്യം തന്നെ ഒരു ആയിരത്തിന്‍റെ നോട്ട് കൊടുത്തിട്ട് മാറിക്കൊണ്ട് വരാന്‍ പറയും എന്നിട്ട് 100 രൂപ വച്ച് പാറാവിനും അവിടെയുള്ള പെണ്ണുങ്ങള്‍ക്കും കൊടുക്കും. ബിയറൊക്കെ കുടിച്ച് , സിഗറെറ്റും വലിച്ച്,‌  അവിടെയുള്ള പെണ്ണുങ്ങളോടൊക്കെ അനുകമ്പയോടെ സംസാരിച്ച്, ചിരിച്ചു കളിച്ച്, ആവശ്യമെങ്കില്‍ ധനസഹായവും ചെയ്ത് കുറെ കഴിയുമ്പോള്‍ മാത്രം കലാപരിപാടികളിലേയ്ക്ക് കടക്കും. അങ്ങിനെ അവിടെയുള്ള ഒരു മാതിരി പെണ്ണുങ്ങളൊക്കെ അവന്‍റെ ആരാധികമാരായി, പോകെപ്പോകെ എന്റെയും.

അതൊക്കെ കൊണ്ട്‌ തന്നെ ഞങ്ങള്‍ എപ്പോള്‍ വിളിച്ചാലും എവിടേയ്ക്കും ഇറങ്ങി വരാന്‍ തയാറായിരുന്നു അവരൊക്കെ. അങ്ങിനെ പുറത്ത് പോയിരുന്നു അവരെല്ലാം, പക്ഷേ കാടന്‍ കസ്റ്റമേഴ്സ് അവരെ കടിച്ചു കുടയാറായിരുന്നു പതിവ്. ബാര്‍ മുതലാളി പറയുമ്പോള്‍ അനുസരിക്കാതിരിക്കാനും പറ്റില്ലല്ലോ. അവിടുത്തെ പ്രായം ചെന്ന നടത്തിപ്പുകാരി ചേച്ചിയോട് കാണാന്‍ കൊള്ളാവുന്ന കുറച്ചു പെണ്‍കുട്ടികള്‍ തുറന്നു പറയുകയും ചെയ്തു, "ആ സേട്ട് വന്നു വിളിച്ചാല്‍ ഞങ്ങള്‍ ഫ്രീ ആയി പോകും കൂടെ" എന്ന്. പക്ഷേ ഞങ്ങള്‍ വിളിച്ചില്ല. ആ വിളിക്ക് വേണ്ടി അവര്‍ കാതോര്‍ത്തിരുന്നു. അതില്‍ പൂച്ചക്കണ്ണുള്ള ഒരു കന്നഡക്കാരിയ്ക്ക് കടുത്ത പ്രേമവും ആയി എന്‍റെ സുഹൃത്തിനോട്‌.

പലയിടത്തും കറങ്ങുമെങ്കിലും താനെയിലെ കിസൻ നഗറിലുള്ള ഒരു സർവീസ് ബാറിൽ എല്ലാ

💬 Comments

View all comments