Chapter Title : പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ...[ഹരൻ]
പ്രവര്‍ത്തിക്കുന്ന ചിലതൊക്കെ ഉണ്ടായിരുന്നു അപ്പോഴും. അവിടെ വെറുതെ പോയിരുന്ന് വിശാല്‍ രണ്ട് കിംഗ് ഫിഷറും ഞാന്‍ രണ്ട് ലാര്‍ജ്ജ് ആന്‍റിക്യുറ്റിയും അടിച്ചു നേരം കളഞ്ഞു. അടുത്ത് വന്നു ഡാന്‍സ് കളിച്ച ചില പെണ്ണുങ്ങള്‍ക്ക് കുറച്ചു ഗാന്ധിത്തല കൊടുത്തു സന്തോഷിപ്പിച്ചു. ഞാന്‍ കുറച്ചു നേരം അവരോടൊപ്പം ചേര്‍ന്ന് എന്‍റെ ഡാന്‍സ് സ്കില്‍ ഒന്ന് പുതുക്കുകയും ചെയ്തു. അത് കണ്ടു വിശാല്‍ പറഞ്ഞു, "ഹോ മൈക്കല്‍ ജാക്സന് ശേഷം ഇത് പോലെ നൃത്തം വയ്ക്കുന്ന ഒരാളെ ഞാന്‍....." അത് പൂര്‍ത്തിയാക്കാന്‍ സമ്മതിയ്ക്കാതെ അവനെ ഞാന്‍ ഹിന്ദി തെറികള്‍ കൊണ്ട് അഭിഷേകം ചെയ്തു. പന്ത്രണ്ടരയോടെ അവിടുന്നിറങ്ങി ഒരു മണിയോടെ താനേ കിസൻ നഗറിലെത്തി.
വിശാല്‍ അവന്‍റെ മൊബൈലില്‍ സംഗീതയെ വിളിച്ചു. സംഗീതയും പൂച്ചക്കണ്ണിയും തയ്യാറായിരുന്നു. വിലപേശലും ചര്‍ച്ചകളും ഒന്നുമില്ലാതെ തന്നെ അവര്‍ കാറില്‍ കയറി കാരണം അവര്‍ക്കറിയാമായിരുന്നു പ്രതീക്ഷിക്കുന്നതിനെക്കാള്‍ കൂടുതലേ കിട്ടാന്‍ വഴിയുള്ളൂ എന്ന്. നേരെ താനെയിലെ ഫ്ലാറ്റില്‍ പോകാം എന്ന് വച്ചു, കാരണം ദാദറില്‍ അവന്‍റെ അച്ഛന്റെ പരിചയക്കാരാണ് ചുറ്റുമുള്ള ഫ്ലാറ്റുകളില്‍. താനെയിലെ ഫ്ലാറ്റ് പലരെയും സല്ക്കരിക്കാനും മദ്യപിക്കാനും മറ്റ് പല രണ്ടാം നമ്പര്‍ ബിസിനസ്സിനും മറ്റുമായി വാങ്ങിച്ചിട്ടിരുന്നതായിരുന്നു.
താനെ ചെക് നാക്ക എത്തുന്നതിനു അഞ്ചു കിലോമീറ്റര്‍ മുന്‍പ് ഞങ്ങളുടെ കാറിനു ഒരു പോലീസ് ജീപ്പ് കൈ കാണിച്ചു. താനെയിലെ ഒട്ടുമിക്ക പോലീസുകാരെയും വിശാലിനറിയാമായിരുന്നു ഇത് പക്ഷേ മുംബൈ പോലീസാണ്. പിന്‍ സീറ്റില്‍ ഞാനും സംഗീതയും കൂടി "അക്കുത്തിക്കുത്താനവരമ്പത്ത്" കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. സ്റീരിയോവില്‍ മൈക്കല്‍ ജാക്സന്‍റെ 'ബ്രേക്ക് ഓഫ് ഡൌണ്‍' പതിഞ്ഞ സ്വരത്തില്‍ പാടുന്നു.
പോലീസുകാരെ കണ്ടതും രണ്ട് പെണ്‍കുട്ടികളും ചെറുതായി ഒന്ന് പേടിച്ചു, വേറെ ഒന്നുമല്ല, അവർ കൊണ്ടുപോയാൽ കടിച്ചു കുടഞ്ഞു കളയും നായിന്റെ മക്കൾ. അത് കണ്ട് വിശാല്‍ എലാവരോടുമായി പറഞ്ഞു, " ആരേ കായ്കോ ഡര്‍ത്താബെ, പൈസാ ദേഗാ തൊ നങ്കാ നാച്ചേങ്കേ യെ ചൂത്തിയാ ലോഗ് മേരെ സാംനെ" വിശാല്‍ ഉള്ളത് കൊണ്ട് എനിക്കും പേടിയൊന്നും തോന്നിയില്ല, മുംബയില്‍ കാശ് കൊണ്ട് നടക്കാത്തതായി എന്താ ഉള്ളത്. വിശാല്‍ കാറിനു വെളിയിലിറങ്ങി ഒരു സിഗരെറ്റ് കത്തിച്ചു. ഞാന്‍
💬 Comments
View all comments