0%

Chapter Title : പണി 3 [ആനീ]

Author : ആനീ Read All Parts 4.3K

കണ്ണിൽ ഉതിർന്ന കണ്ണുനീർ വേഗത്തിൽ തുടച്ചു…..

​മുറിക്കുള്ളിൽ നിന്ന് എന്തോ പാത്രങ്ങൾ തകരുന്ന ശബ്ദവും അലർച്ചയും കേട്ടു. ആ രാത്രി വിഷ്ണുവിനും കിരണിനും വലിയൊരു പോരാട്ടത്തിന്റെ തുടക്കമായിരുന്നു.

​വാതിൽക്കൽ തളർന്നിരിക്കുന്ന വിഷ്ണുവിന്റെ തോളിൽ കിരൺ കൈവെച്ചു. കിരണിന്റെ കണ്ണുകളിലും കുറ്റബോധവും ഭയവും നിഴലിക്കുന്നുണ്ടായിരുന്നു.

"വിഷ്ണൂ... സമാധാനപ്പെട്. അവൾക്ക് എന്തോ ബാധിച്ചിട്ടുണ്ട്. നമുക്ക് ഇതിന് ഒരു പരിഹാരം കാണാം. ഇന്ന് രാത്രി ഞാൻ നിന്റെ കൂടെ ഇവിടെ നിൽക്കാം നീ തളരല്ലേ ."

​വിഷ്ണു ഒന്നും മിണ്ടിയില്ല. ഹൃദയത്തിലെ വേദന മറയ്ക്കാൻ അവൻ അകത്തിരുന്ന ഒരു മദ്യക്കുപ്പി പുറത്തെടുത്തു. ആ രാത്രിയുടെ ഭീകരതയെ നേരിടാൻ ലഹരിയുടെ തുണ വേണമെന്ന് അവന് തോന്നി. വിഷ്ണുവും കിരണും ഹാളിലിരുന്ന് മദ്യപിച്ചു. ലഹരി തലയ്ക്ക് പിടിച്ചപ്പോൾ കിരണിന്റെ കണ്ണുകൾ പതുക്കെ അടഞ്ഞു തുടങ്ങി. വിഷ്ണു അവനെ താങ്ങിപ്പിടിച്ച് ഗസ്റ്റ് റൂമിലെ കട്ടിലിൽ കൊണ്ടുപോയി കിടത്തി.

​

​പിന്നീട് വിഷ്ണു തന്റെ ബെഡ്‌റൂമിലേക്ക് നടന്നു. വാതിൽ തുറക്കുമ്പോൾ നക്ഷത്ര കട്ടിലിൽ ശാന്തയായി കിടന്നുറങ്ങുകയായിരുന്നു. ആ ചുവന്ന ഡ്രെസ്സിൽ അവൾ പഴയ നക്ഷത്രയെപ്പോലെ നിഷ്കളങ്കമായി തോന്നി. വിഷ്ണു അവളുടെ അരികിൽ കിടന്നു. മദ്യത്തിന്റെ ലഹരിയിൽ അവൻ അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണു.

​രാത്രിയുടെ ഏതോ യാമത്തിൽ വിഷ്ണുവിന് വല്ലാത്തൊരു തണുപ്പ് അനുഭവപ്പെട്ടു. അവൻ പതുക്കെ കണ്ണുതുറന്ന് അരികിൽ തപ്പി. നക്ഷത്ര അവിടെയില്ല!

​മദ്യത്തിന്റെ ലഹരിയിലും പരിഭ്രമത്തോടെ അവൻ എഴുന്നേറ്റു. വീടാകെ നിശബ്ദമാണ്.

"നക്ഷത്രാ..."

അവൻ പതുക്കെ വിളിച്ചു. മറുപടിയില്ല.

തപ്പിത്തടഞ്ഞ് അവൻ ഓരോ മുറിയും പരിശോധിച്ചു. അവസാനം അവൻ കിരൺ കിടക്കുന്ന മുറിയുടെ മുന്നിലെത്തി. ആ മുറിയുടെ

💬 Comments

View all comments