Chapter Title : പണി 4 [ആനീ]
ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വളരെ പെട്ടെന്ന് വിഷ്ണുവിന്റെ കാറിനടിയിലേക്ക് നൂഴ്ന്നിറങ്ങി. കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം അവൻ അതെ വേഗതയിൽ തന്നെ പുറത്തേക്ക് വന്ന് തിരക്കിനിടയിലേക്ക് ഓടി മറഞ്ഞു.
"കിരൺ ! അത് നോക്ക്... അവനാണത് ചെയ്തത് !"
വിഷ്ണു ആവേശത്തോടെ വിളിച്ചു പറഞ്ഞു.
ദൃശ്യങ്ങൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയ കിരണിന്റെ മുഖത്ത് പെട്ടെന്ന് ഒരു തിരിച്ചറിവ് മിന്നിമറഞ്ഞു.
"ഇവനെ എനിക്ക് അറിയാം വിഷ്ണൂ! ഇത് ജാഫറാണ്. ടൗണിലെ വർക്ക്ഷോപ്പുകളുടെ പരിസരത്തും തരികിട പരിപാടികളുമായി നടക്കാറുള്ള ചെക്കനാണ് ഇവൻ. പണത്തിന് വേണ്ടി എന്ത് മോശം പണിയും അവൻ ചെയ്യും."
"അപ്പോൾ ഇ നാറിയണോ നമ്മുടെ ബ്രേക്ക് കേബിൾ മുറിച്ചത്?"
വിഷ്ണുവിന്റെ ശബ്ദത്തിൽ ദേഷ്യം ഇരമ്പിക്കയറി.
"ഇവനെ ആര് ഏൽപ്പിച്ചു എന്നറിഞ്ഞാൽ നമുക്ക് സത്യം മനസ്സിലാകും."
കിരൺ തന്റെ ഫോൺ എടുത്ത് ഒരാളെ വിളിച്ചു അഅന്നെഷിച്ചു….
"ജാഫറിനെ എവിടെ കിട്ടുമെന്ന് എനിക്കറിയാം. അവൻ സാധാരണ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള പഴയ കെട്ടിടത്തിന്റെ അവിടെ കാണാറുണ്ട്. നമുക്ക് അങ്ങോട്ട് പോകാം."
പിന്നെ വിഷ്ണുവും കിരണും ഒട്ടും വൈകിയില്ല.
സത്യത്തിലേക്കുള്ള ആ വലിയ താക്കോൽ ജാഫറിന്റെ കയ്യിലുണ്ടെന്ന് അവർക്ക് ഏകദേശം ഉറപ്പായിരിന്നു .
അവനെ പിടികൂടി ചോദ്യം ചെയ്താൽ, നക്ഷത്രയുടെ മാറ്റത്തിന് പിന്നിലുള്ള ആ അദൃശ്യ ശക്തിയെ കണ്ടെത്താൻ കഴിയുമെന്ന് വിശ്വസിച്ച് അവർ വണ്ടി വേഗത്തിൽ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ഓടിച്ചു.
…………..
റെയിൽവേ സ്റ്റേഷന് പുറകിലെ ഉപേക്ഷിക്കപ്പെട്ട ആ പഴയ ക്വാർട്ടേഴ്സിലേക്ക് വിഷ്ണുവും കിരണും പാഞ്ഞെത്തി. വിജനമായ ആ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഒരു അടച്ചിട്ട മുറിയിൽ
💬 Comments
View all comments